പൂരങ്ങളുടെ നഗരമായ തൃശൂരിലെ മറ്റൊരു ദൃശ്യ വിസ്‌മയമായ ബൊണ്‍നതാലെ പ്രദര്‍ശനത്തിലേക്ക് ആളുകളെ ഇക്കുറി വരവേൽക്കുന്നത് ആനയുടെ മസ്തകത്തിൽ ചവിട്ടി നിൽക്കുന്ന ബാഹുബലിയാണ്.തൃശൂര്‍ ശക്തന്‍ നഗറിലാണ് കൗതുക കാഴ്ചകളുടെ ഒരു കൊട്ടാരവും അതിനു മുന്നില്‍ ചലിക്കുന്ന ആനയുടെ തുമ്പിക്കൈയിലൂടെ മസ്തകത്തിലേക്ക ചവിട്ടിക്കയറുന്ന ബാഹുബലിയും വിസ്മയം തീര്‍ക്കുന്നത്.
ബാഹുബലി കവാടത്തിന് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാനും സെല്‍ഫിയെടുക്കാനുമുള്ള തിരക്ക് പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പേ തന്നെ ആരംഭിച്ചിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് 27 നാണ് തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ബോണ്‍ നതാലെ കരോള്‍ ഘോഷയാത്ര. അതിന്റെ വിളംബരമായാണ് ബോണ്‍നതാലെ പ്രദര്‍ശനം.
കൊട്ടാരസമാനമായ കവാടത്തിനകത്തു കയറിയാലും ബാഹുബലി മ്യൂസിയമാണ്. ബാഹുബലി സിനിമാ സെറ്റിലെ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ടെന്നതാണ് കൗതുകം കൂടുന്നത്. സിനിമയിലെ പത്തു സീനുകളുടെ രംഗാവിഷ്‌കാരം മികച്ച കലാകാരന്മാരാണ് സജ്ജമാക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി പുതുമയുളള പ്രമേയവുമായി പ്രദര്‍ശന നഗരി ഒരുക്കുന്ന പി.എസ്. ബാബുവിന്റെ നേതൃത്വത്തിലാണ് പ്രദര്‍ശന നഗരി ഒരുക്കിയിരിക്കുന്നത്.
Post Your Comments