നടി അനുഷ്കയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം കഴിഞ്ഞതു മുതല്‍ ഇരുവരും വാര്‍ത്തകളില്‍ നിറയുകയാണ്. വിവാഹവും വിദേശത്തെ കറക്കവും കഴിഞ്ഞു മടങ്ങിയെത്തിയ താരദമ്പതികള്‍ക്ക് താമസിക്കാന്‍ മുബൈയില്‍ ഒരു കിടിലന്‍ ഫ്ലാറ്റ് ഒരുങ്ങുന്നതായാണ് ഒടുവില്‍ വരുന്ന വാര്‍ത്തകള്‍. അനുഷ്കയുടെ ഇഷ്ടാനുസരണം വിരാട് കോഹ്ലി മുംബൈയില്‍ വാങ്ങിയ ഫ്ലാറ്റിന്റെ മിനുക്കുപണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. വോര്‍ളിയില്‍ സ്ഥിതിചെയ്യുന്ന പുതിയ ഫ്ലാറ്റിന്റെ വില 34 കോടി രൂപയാണ് എന്നാണ് വിവരം.
മുംബൈയിലെ വോർളിയിലുള്ള ‘ഓംകാർ 1973’ എന്ന സമുച്ചയത്തിലെ 35 ആം നിലയിലാണ് ഈ 5 ബിഎച്കെ ആഡംബര ഫ്ലാറ്റ് ഉള്ളത്. നാല് പാര്‍ക്കിംഗ് സ്ലോട്ടുകളും ഈ താരദാമ്പതികള്ക്കായി നല്‍കിയിട്ടുണ്ട്. പണി പൂര്‍ത്തിയായാലുടന്‍ ഇവര്‍ അങ്ങോട്ട് താമസം മാറും.പുതുവര്‍ഷം പുതിയ വീട്ടില്‍ താമസിക്കാനുള്ള പ്ലാനിലാണ് വിരാടും അനുഷ്കയും. അത്യാധുനികമായ ബെസ്പോക് മോഡലിലാണ് ഫ്ളാറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു വലിയ മൈതാനം പോലെ തോന്നിക്കുന്ന ഈ ഫ്ളാറ്റ് ഉടമയുടെ ഇഷ്ടാനുസരണം മാറ്റം വരുത്താം എന്നതാണ് പ്രത്യേകത. വിരാടിന്റെയും അനുഷ്കയുടെയും നിര്‍ദ്ദേശപ്രകാരമുള്ള മാറ്റങ്ങളും ഇന്റീരിയര്‍ ജോലികളും പുരോഗമിക്കുകയാണ്.
Post Your Comments