
മലയാളത്തിന്റെ സൂപ്പര്‍ താരം ജയന്‍ വീണ്ടും വിവാദത്തില്‍. കഴിഞ്ഞ കുറച്ചു നാളായി നടന്‍ ജയനില്‍ പിതൃത്വം അവകാശപ്പെട്ട് ചിലര്‍ രംഗത്ത് എത്തിയിരുന്നു. സിനിമ-സീരിയല്‍ നായിക ഉമ നായര്‍ ജയന്‍ തന്റെ വല്ല്യച്ഛനാണെന്ന് ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അങ്ങിനെ ഒരു ബന്ധുവിനെ അറിയില്ലെന്ന വാദവുമായി ജയന്റെ സഹോദരന്റെ മക്കളായ ലക്ഷ്മിയും ആദിത്യനും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെ വിവാദങ്ങള്‍ കൊഴുക്കുകയാണ്
ഇപ്പോള്‍ ജയന്‍ തന്റെ അച്ഛനാണെന്ന് പറഞ്ഞ തേവള്ളി പുത്തന്‍മഠം കുഴയില്‍ വീട്ടില്‍ മുരളീധരന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഉമയ്ക്ക് മറുപടിയായി എത്തിയ ആദിത്യന്‍ ഇനി ആരെങ്കിലും അച്ഛനാണെന്നോ വല്ല്യച്ഛനാണെന്നോ പറഞ്ഞ് വാന്നാല്‍ അവര്‍ക്കെതിരെ നിയനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് മുരളി രംഗത്തെത്തിയത്.
മുരളിയുടെ വാക്കുകള്‍:
ഞാന്‍ ജയന്റെ മകനാണെന്ന് പറഞ്ഞപ്പോള്‍ എന്റെ അച്ഛന്റെ വീട്ടുകാരായ പൊന്നച്ചന്‍ വീട്ടുകാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്റെ പേരില്‍ കേസ് കൊടുക്കാനോ തയാറായിട്ടില്ല. ഇതില്‍ നിന്നും മനസ്സിലാക്കാം, ഞാന്‍ പറഞ്ഞ കഥയില്‍ സത്യമുണ്ടെന്ന്. ഇനി കണ്ണന്‍ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേര്‍ത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമൂഹം തയാറാണെങ്കില്‍ ഞാനും തയാറാണ്. ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവില്‍ കിടന്ന് ഞാന്‍ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചു.
നിങ്ങളും നിങ്ങളുടെ കുടുംബവും ചേര്‍ന്ന് വലിയ സത്യത്തെ കുഴിച്ചുമൂടുകയാണ്. ഏതോ ഒരുത്തന്‍ എന്ന് നിങ്ങള്‍ പറഞ്ഞ അതേ നാവ് കൊണ്ട് ഞാന്‍ പറയിപ്പിക്കും ഇത് ഞങ്ങളുടെ വല്ല്യച്ഛന്റെ മകനാണെന്ന്.
മക്കളേ, ആദിത്യ…എന്തായാലും ഞാന്‍ നനഞ്ഞു, ഇനി കുളിച്ചേ കേറുന്നുള്ളൂ.
Post Your Comments