സിനിമ മേഖലയില്‍ വ്യാജന്മാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി വലുതാണ്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്ക് അകം തന്നെ ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ എത്തുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു. ഇതിനെതിരെ നടികര്‍ സംഘവും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും ശ്രമിച്ചിട്ടും ഫലം കനസന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സംവിധായകന്‍ അബ്ബാസ് അക്ബറിന്റെ അപേക്ഷയില്‍ ഫലം കണ്ടിരിക്കുകയാണ്.
സംഭവം ഇങ്ങനെ.. സിനിമ ചോര്‍ത്തുന്ന വെബ്സൈറ്റുകളായ തമിള്‍ റോക്കേഴ്സ്, തമിള്‍ ഗണ്‍ എന്നിവരെ ഒതുക്കാന്‍ കഴിഞ്ഞിട്ടില്ല വിശാലിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ മുന്നിട്ടിറങ്ങിയിരുന്നു. അത്തരം സെറ്റുകളുടെ ചില അഡ്മിനുകളെ പിടികൂടിയെങ്കിലും വ്യാജ സെറ്റുകളുടെ ശല്യത്തിന് യാതൊരു കുറവുമില്ല. എന്നാല്‍, ചെന്നൈ ടു സിംഗപ്പൂര്‍ എന്ന സിനിമ ഒരുക്കിയ സംവിധായകന്‍ അബ്ബാസ് അക്ബര്‍ തമിള്‍ റോക്കേ്സിനെ ഭീഷണിപ്പെടുത്താനൊന്നും നിന്നില്ല. പകരം തന്റെ സിനിമയ്ക്ക് ഒരു മാസത്തെ സമയം നല്‍കണമെന്ന് താണുകേണ് അപേക്ഷിക്കുകയാണ് അബ്ബാസ് ചെയ്തത്. ഒരു മാസമെങ്കിലും സിനിമ ഓടിയാല്‍ മാത്രമേ മുടക്കുമുതല്‍ തിരിച്ചു കിട്ടുകയുള്ളൂവെന്നും അതിനാല്‍ സിനിമ ചോര്‍ത്തരുതെന്നും അബ്ബാസ് പറഞ്ഞു.
സംവിധായകന്റെ അപേക്ഷ തമിള്‍ റോക്കേ്സ് അംഗീകരിച്ചതായാണ് വിവരം. ആ സിനിമയുടെ എല്ലാ ഡൗണ്‍ലോഡ് ലിങ്കുകളും വെബ്സൈറ്റില്‍ നിന്ന് എടുത്തുമാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിള്‍ റോക്കേഴ്സിന്റെ പാത പിന്തുടര്‍ന്ന് തമിള്‍ ഗണ്‍, തമിള്‍ എംവി എന്നീ സെറ്റുകളും ലിങ്കുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
Post Your Comments