
ക്രിസ്മസ് ദിനത്തില്‍ വലിയ ഓഫറാണ് നടന്‍ പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. പൃഥ്വിരാജ് നായകനാകുന വിമാനം എന്ന ചിത്രം ക്രിസ്മസ് ദിനത്തില്‍ ഫ്രീ ആയി കാണാം എന്ന വലിയ ക്രിസ്മസ് ഒഫറാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ഫസ്റ്റ് ഷോ സെക്കണ്ട് ഷോയും ഒഴിച്ച് മറ്റുള്ള എല്ലാ ഷോകളും പ്രേക്ഷകന് സൗജന്യമായി ആസ്വദിക്കാം. അംഗ വൈകല്യത്തെ അതിജീവിച്ച് ജീവിത ലക്‌ഷ്യം നേടിയെടുത്ത സജി തോമസ് എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് വിമാനം എന്ന ചിത്രത്തിന്റെ പ്രചോദനം. ചിത്രത്തിന്‍റെ ഫസ്റ്റ് & സെക്കന്റ് ഷോകളിൽ നിന്ന് നിർമാതാക്കൾക്ക് കിട്ടുന്ന ലാഭവിഹിതം പൂർണമായും സജി തോമസിന് കൈമാറുമെന്നും പൃഥ്വിരാജ് അറിയിച്ചു.
Post Your Comments