GeneralMollywoodNEWSWOODs

പ്രണയ വിവാഹത്തിനായി മതം മാറിയ മലയാളി നായികമാര്‍

പ്രണയം ഇപ്പോഴും ഉണ്ടാകാറുണ്ട്. സെലിബ്രിറ്റികള്‍ക്കിടയില്‍ മിശ്രവിവാഹങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്. എന്നാല്‍ പലരും മതം മാറിയതിന് ശേഷമാണ് വിവാഹത്തിന് തയ്യാറായത്. പ്രണയിച്ച ആളെ വിവാഹം കഴിക്കാന്‍ വേണ്ടി മതം മാറിയ നടിമാരെ പരിചയപ്പെടാം.

2014 ലാണ് താന്‍ മുസ്ലീം മതം സ്വീകരിച്ച കാര്യം മോണിക്ക പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. മോണിക്കയുടെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യനുമാണ്. മുസ്ലീം മതത്തോടുള്ള താത്പര്യം കൊണ്ടാണ് താന്‍ മതം മാറിയതെന്ന് താരം പറഞ്ഞു. എന്നാല്‍ മാലിക് എന്നയാളെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് മോണിക്ക മുസ്ലീം മതം സ്വീകരിച്ച് റഹീമയായി മാറിയതെന്നും വാര്‍ത്തകളുണ്ട്.

സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തിനായി ഹിന്ദുമതം സ്വീകരിച്ച നടിയാണ് ലിസി. വിവാഹ ശേഷം ലക്ഷ്മി എന്ന പേരാണ് ലിസി സ്വീകരിച്ചത്. ഇപ്പോള്‍ വിവാഹമോചനത്തിനു ലിസി ലക്ഷ്മി എന്നാണ് നടി അറിയപ്പെടുന്നത്. പ്രണയിച്ച ആളെ വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറിയവരുടെ കൂട്ടത്തിലാണ് നടി ജോമോളും. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്യാന്‍ ഹിന്ദു മതം ജോമോള്‍ സ്വീകരിച്ചു. ഗൗരി എന്നാണ് ഹിന്ദുമത ആചാരപ്രകാരം താരം രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന പേര് . സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം ചെയ്യാന്‍ വേണ്ടി നടി ആനി ഹിന്ദു മതം സ്വീകരിച്ചു.

ഡോ. ജേക്കബിനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് നടി മാതു ക്രിസ്തു മതം സ്വീകരിച്ചത്. വിവാഹ ശേഷം മതം മാറി മീന എന്ന പേര് സ്വീകരിച്ച മാതു സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. പിന്നീട് ദാമ്പത്യം തകര്‍ന്നെങ്കിലും നടി ഇപ്പോഴും ക്രിസ്തുമത വിശ്വാസപ്രകാരമാണ് ജീവിയ്ക്കുന്നത്. എന്നാല്‍ പ്രചരിക്കുന്നത് പോലെ വിവാഹം ചെയാന്‍ വേണ്ടിയല്ല താന്‍ മതം മാറ്റം നടത്തിയതെന്ന് ഒരു അഭിമുഖത്തില്‍ മാതു വ്യക്തമാക്കിയിരുന്നു.

തെന്നിന്ത്യയിലെ താര സുന്ദരിയായി മാറിയിരിക്കുകയാണ് നയന്‍താര. പ്രഭുദേവയെ വിവാഹം ചെയ്യാന്‍ വേണ്ടി നന്‍താര ക്രസ്തുമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് മാറിയിരുന്നു. ഹിന്ദു മതം സ്വീകരിച്ചതോടെ നയന്‍താര എന്ന തന്റെ സിനിമാ പേര് താരം ഔദ്യോഗികമായി സ്വീകരിച്ചു. എന്നാല്‍ ആ ബന്ധം പിരിഞ്ഞു വെങ്കിലും നയന്‍ ഇപ്പോഴും ഹിന്ദുമത വിശ്വാസിയാണ്.

ഇവര്‍ കൂടാതെ മലയാളി നടി മോഹിനിയും മതം മാറിയിരുന്നു. എന്നാല്‍ വിവാഹ മോചനത്തിനു ശേഷമാണ് മോഹിനി ക്രിസ്തുമത വിശ്വാസത്തിലേയ്ക്ക് മാറിയത്.

shortlink

Related Articles

Post Your Comments


Back to top button