കലങ്ങി മറിയുന്ന തമിഴ്നാട് രാഷ്ട്രീയത്തിലേയ്ക്ക് ചുവടു വയ്ക്കാന്‍ ഒരുങ്ങുകയാണ് സൂപ്പര്‍ താരം രജനി കാന്ത്. രജനിയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ച പുരോഗമിക്കുന്ന സമയത്ത് ഡിസംബര്‍ 31ന് മുമ്പ് രാഷ്ട്രീ പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് തമിഴരുവി മന്നന്‍ പറയുന്നു. രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തമിഴരുവി നടത്തിയ പ്രസ്താവന എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്രിസ്മസ് കഴിഞ്ഞ് ഡിസംബര്‍ 26നും 31നും ഇടയില്‍ ഏത് ദിവസവും രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമുണ്ടാകുമെന്ന് തമിഴരുവി പറഞ്ഞു. യാതൊരു സംശയവും ബാക്കിവയ്ക്കാതെ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനീകാന്ത് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments