മലയാള സിനിമയില്‍ ലോഹിതദാസ് സമ്മാനിച്ച രണ്ടു നടിമാരാണ് മീര ജാസ്മിനും ഭാമയും. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ജാസ്മിൻ മേരി ജോസഫ് എന്നായിരുന്നു ആദ്യ പേര്. എന്നാല്‍ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്.
ദക്ഷിണേന്ത്യന്‍ സിനിമയില്‍ തിളങ്ങുന്ന താരമായി മാറിയ നടിയെ വിവാദങ്ങളും പിന്തുടര്ന്നിരുന്നു. വിവാഹത്തെ തുടര്‍ന്നു സിനിമയില്‍ നിന്നും പിന്മാറി നിന്ന മീര തിരിച്ചു വരവ് നടത്തിയിരുന്നു. ലേഡീസ് ആന്റ് ജെന്റില്‍ മാന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ നായികയായി തിരിച്ചു വരവ് നടത്തിയ മീര പിനീട് തിരഞ്ഞെടുത്തത് സ്ത്രീപക്ഷ സിനിമകള്‍ ആയിരുന്നു. എന്നാല്‍ പ്രതീക്ഷയോടെ പുതിയ മേക്ക് ഓവറില്‍ മീര എത്തിയ പത്തു കല്പനകള് വന്‍ വിജയമായില്ല. തന്റെ രണ്ടാം വരവിലും വിജയം നേടാന്‍ മീരയ്ക്ക് സാധിച്ചില്ല.
ലോഹിത ദാസ് ചിത്രമായ നിവേദ്യത്തിലൂടെ മലയാളികള്‍ക്ക് കിട്ടിയ നടിയാണ് ഭാമ. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത നടി സിനിമയില്‍ നിന്നും ചെറിയ ഇടവേളയില്‍ ആയിരുന്നു. പലരും തന്റെ കരിയറിന് തടസ്സം ഉണ്ടാക്കുന്നുവെന്ന് പല അഭിമുഖങ്ങളിലും ഭാമ പറഞ്ഞിരുന്നു. വി എം വിനു ഒരുക്കിയ മറുപടിയിലൂടെ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാമ. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പക്ഷെ നടിയുടെതായ പുതിയ ചിത്രങ്ങള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments