കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും പൊന്നോമന പുത്രന് തൈമുറിന്റെ ഒന്നാം പിറന്നാള്‍ വളരെ വ്യത്യസ്തമായിരുന്നു. ബോളിവുഡിലെ ആഡംബര പാര്‍ട്ടികള്‍ ഒഴിവാക്കി ഹരിയാനയിലെ സെയ്ഫിന്റെ പട്ടൗഡി ഹൗസില്‍ കുടുംബാംഗങ്ങളോടൊപ്പമാണ് കരീന മകന്റെ പിറന്നാള്‍ ആഘോഷിച്ചത്.
പ്രകൃതിയോടിണങ്ങിയ പിറന്നാള്‍ ആഘോഷമായിരുന്നു തൈമുറിന്റേത്. സെയ്ഫിനൊപ്പം ട്രാക്ടറില്‍ യാത്ര ചെയ്തും കുതിര സവാരി നടത്തിയും തൈമുര്‍ പിറന്നാള്‍ ആഘോഷമാക്കി. മകന് പിറന്നാള്‍ സമ്മാനമായി നല്‍കിയത് സെയ്ഫീന ദമ്പതികള്‍ ഒരു കാട് ആയിരുന്നു. തൈമുര്‍ അലി ഖാന് പട്ടൗഡി ഫോറസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.
1000 സ്ക്വയര്‍ ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന കാട്ടില്‍ നൂറോളം മരങ്ങള്‍ ഉണ്ട്. വാഴ, സീത പഴം, പ്ലാവ്, മാവ്, മുളക്, ഇഞ്ചി തുടങ്ങിയവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
Post Your Comments