ഈ അടുത്തയിടെ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ വിഷയം ആയിരുന്നു നടൻ സുരേഷ് ഗോപി ആഡംബര കാർ നികുതി വെട്ടിച്ചു പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു എന്നത്. എന്നാൽ താൻ ഈ ആഡംബര കാർ വാങ്ങിയത് കൃഷി ആവശ്യങ്ങൾക്കാണ് എന്നാണ് അദ്ദേഹം പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പോണ്ടിച്ചേരിയിൽ താമസിച്ചിരുന്ന വാടക വീട്ടിന്റെ മേൽവിലാസത്തിൽ ആണ് അദ്ദേഹം കാർ രജിസ്റ്റർ ചെയ്തത്. മോട്ടോർ വാഹന വകുപ്പിലും അദ്ദേഹം ഇതേ മൊഴിയാണ് നൽകിയത്.എന്നാൽ ഉന്നത പോലീസ് ഉദ്യാഗസ്ഥരുടെ മുന്നിൽ എത്തിയപ്പോൾ രേഖകളിൽ വൈരുധ്യം.
രണ്ടായിരത്തിപ്പത്തിലാണ് അദ്ദേഹം ഓഡി കാർ വാങ്ങിയത്,എന്നാൽ ഹാജരാക്കിയ വാടക ചീട്ടു രണ്ടായിരത്തിപതിനാലിലെയും. മൊഴിയിലെ പൊരുത്തകേടുകൾ മനസിലാക്കിയാണ് കേസ് ക്രൈംബ്രാഞ്ചിലേക്ക് വിട്ടത്. ഹാജരാക്കിയ രേഖകൾ കബളിപ്പിക്കാൻ ആണെങ്കിൽ വഞ്ചന കുറ്റത്തിന് വരെ കേസ് എടുക്കാൻ സാധ്യത ഉണ്ട്.
Post Your Comments