സിനിമയില്‍ തേപ്പ് വലിയൊരു കലയായി മാറിയിരിക്കുകയാണ്. അത്തരത്തിലൊരു തേപ്പ് ഷാഹിദ് കപൂറിനും കിട്ടിയിട്ടുണ്ട്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ മിറ രജ്പുത്തും ഷാഹിദിനൊപ്പം ചാറ്റ് ഷോയില്‍ ഉണ്ടായിരുന്നു.
ഷാഹിദ് കപൂറിന്റെ പ്രണയം ബോളിവുഡിലെ പരസ്യമായ സത്യമായിരുന്നു. കരീന കപൂറുമായി പ്രണയത്തിലായിരുന്നെന്ന വാര്‍ത്തകളായിരുന്നു പുറത്ത് വന്നത്. കരീനയുടെ കാമുകനായിട്ടായിരുന്നു ഷാഹിദ് അറിയപ്പെട്ടിരുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച് ഹിറ്റായ ജബ് വീ മെറ്റിന്റെ ഷൂട്ടിംഗിനിടയിലെ ഇരുവരുടെയും പ്രണയം പാപ്പരാസികള്‍ക്ക് ഗോസിപ്പ് ഉണ്ടാക്കുന്നതിനുള്ള പ്രധാന ഘടകമായിരുന്നു. പൊതു പരിപാടിയില്‍ ഇരുവരും പരസ്പരം ചുംബിക്കുന്ന ചിത്രവും വൈറലായിരുന്നു.
കരണ്‍ ജോഹറിന്റെ ടെലിവിഷന്‍ പരിപാടിയില്‍ കാമുകന്റെ കാര്യത്തെ കുറിച്ച് ഒരിക്കല്‍ കരീന തുറന്ന് പറഞ്ഞിരുന്നു. സസ്യാഹാരം കഴിക്കുന്ന കാമുകന് വേണ്ടി താനും അത്തരത്തിലുള്ള ഭക്ഷണം കഴിച്ച് ശീലിച്ചെന്നായിരുന്നു കരീന പറഞ്ഞിരുന്നത്. അന്ന് നടി ഉദ്ദേശിച്ചിരുന്നത് ഷാഹിദിന്റെ കാര്യമായിരുന്നു.
പിന്നീട് കരീന സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാകുകയും വിവാഹിതയാകുകയും ചെയ്തു.
Post Your Comments