CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

നിലനില്‍ക്കണമെങ്കില്‍ സിനിമിലെ ഏതെങ്കിലും ഗ്രൂപ്പിന്റെ ആളാകണം, ഗോഡ്ഫാദര്‍ വേണം; സീമ ജി നായര്‍ പറയുന്നു

മലയാള സിനിമാ സീരിയല്‍ രംഗത്തെ കഴിവുറ്റ നടിമാരില്‍ ഒരാളാണ് സീമ ജി നായര്‍. എന്നാല്‍ സിനിമയില്‍ മുപ്പതിലധികം വര്‍ഷങ്ങളായി നില്‍ക്കുന്ന ഈ നടിയ്ക്ക് തന്റെ കഴിവ് തെളിയിക്കാന്‍ കഴിയുന്ന മികവുറ്റ വേഷങ്ങള്‍ ലഭിച്ചിരുന്നില്ല. അതിനെ കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സീമ പറയുന്നു. ” നമ്മളെക്കാള്‍ പിറകെ വന്നവര്‍ ഒന്നും അഭിനയിക്കാന്‍ കഴിവില്ലാത്തവര്‍ പോലും ഉയര്‍ന്ന പൊസിഷനിലേക്ക് പെട്ടെന്ന് വരുമ്ബോള്‍ നമ്മള്‍ ബോധപൂര്‍വം അവഗണിക്കപ്പെടുകയാണോയെന്ന് തോന്നിയിട്ടുണ്ട്. ഇവിടെ എനിക്ക് സിനിമയില്‍ ഗോഡ്ഫാദറില്ല. നിലനില്‍ക്കണമെങ്കില്‍ സിനിമിലെ ഏതെങ്കിലും ഗ്രൂപ്പിന്റെ ആളാകണം. ഉന്തിക്കൊണ്ടു പോകാന്‍ ആള്‍ക്കാര്‍ വേണം. ഇതൊന്നും ഇല്ലാത്തവര്‍ സിനിമയില്‍ നിന്നുപോകുന്നുവെന്ന് മാത്രം. ഒന്നിനും പറ്റാത്തപ്പോള്‍ വിശ്രമജീവിതത്തിലേക്ക് തിരിയും.”

അടുത്തകാലത്ത് ചില സിനിമകളില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നു. ഡേറ്റും നല്‍കി. വിളിക്കുമെന്ന് പറഞ്ഞ് താന്‍ കാത്തിരുന്നു. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് തനിക്ക് പറഞ്ഞുവച്ച റോളില്‍ മറ്റൊരാളാണ് അഭിനയിക്കുന്നതെന്ന് അറിയുന്നത്. സത്യം പറഞ്ഞാല്‍ വല്ലാത്ത വിഷമം തോന്നാറുണ്ട്. ഇപ്പോഴും ഈ രീതി തുടരുകയാണ്. പറ്റിച്ചു ആഹ്ലാദം കാണുന്ന രീതിയാണിതെന്നും സീമ കൂട്ടിച്ചേര്‍ത്തു. പരാതിപ്പെടാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പ്രതികരിച്ചാല്‍ വീട്ടിലിരിക്കേണ്ടിവരും. അതാണ്‌ ഈ മേഖലയുടെ അവസ്ഥയെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button