ഏകദിനത്തില്‍ മൂന്നാം ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറിയ ഇന്ത്യന്‍ താരം രോഹിതിനെ പരിഹസിച്ച് മുന്‍ കാമുകി രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന കളിക്കിടയില്‍ രോഹിത് ഇരട്ട സെഞ്ചുറിയിലേയ്ക്ക് അടുത്തപ്പോള്‍ ഭാര്യ ഋതിക സന്തോഷം കൊല്ലുന്നതും ആശങ്കപ്പെടുന്നതുമായ രംഗങ്ങള്‍ വൈറല്‍ ആയിരുന്നു. ഒടുവില്‍ രോഹിത് പുതിയ നേട്ടത്തിനരികെ എത്തിയപ്പോള്‍ സന്തോഷ കണ്ണീരായി അതുമാറി. ഫ്ളൈയിങ് കിസിലൂടെയും, മോതിര വിരലിലെ ചുംബനത്തിലൂടെയുമാണ് വിവാഹ വാര്‍ഷിക സമ്മാനമായി ആ നേട്ടം രോഹിത് സമര്‍പ്പിച്ചത്.
കളിക്കു ശേഷം ഗാലറിയിലെത്തിയ രോഹിത് റിതികയുടെ നെറ്റിയില്‍ ചുംബിക്കുകയും ചെയ്തു. സിനിമകളെപ്പോലും വെല്ലുന്ന പ്രണയ രംഗങ്ങളായിരുന്നു ഇതെന്ന് ബോളിവുഡ് താരം അനുപം ഖേറുള്പ്പെടെയുള്ളവര് പറയുകയും ചെയ്തു. എന്നാല്‍ ഇതൊന്നും മുന്‍ കാമുകി സോഫിയ ഹയാത്തിനു ഇഷ്ടപ്പെട്ടില്ല.
”രോഹിത് വിജയങ്ങള്‍ നേടുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ പുരുഷനായതു കൊണ്ടു മാത്രമാണ് രോഹിതിന് വേണ്ടി ജനങ്ങള്‍ കയ്യടിക്കുന്നത്. ഇതു വെറും ബാറ്റ്- ബോള്‍ ഗെയിം മാത്രമാണെന്ന് രോഹിത് മനസ്സിലാക്കണം. കാഴ്ചയില്ലാത്ത കാഞ്ചന്‍മാല പാണ്ഡ പാരലിമ്പിക് ഒളിംപിക്സില്‍ സ്വര്‍ണ്ണം നേടിയിട്ടും ആരും അഭിനന്ദിച്ചില്ല. ഞാന്‍ ഇങ്ങനെയുള്ളവരുടെ നേട്ടങ്ങള്‍ മാത്രമേ ആഘോഷിക്കൂ. വിജയം പങ്കാളിക്കു സമര്‍പ്പിക്കുന്നത് രോഹിതിന്റെ ശീലമാണ്. ഞാന്‍ കൂടെയുണ്ടായിരുന്നപ്പോള്‍ എനിക്കായിരുന്നു അത്. രോഹിതിനു മറ്റൊരാളെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും” സോഫിയ പ്രതികരിച്ചു.
2015ലാണ് രോഹിതും ഋതികയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
Post Your Comments