BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

അഭിഷേകിന്റെ കരിയര്‍ പ്രതിസന്ധിയില്‍; സഹായിക്കാന്‍ ഐശ്വര്യ ചെയ്തത് ഇങ്ങനെ

താര പുത്രന്‍ എന്ന ലേബലോടെയാണ് അഭിഷേക് ബച്ചന്‍ ബോളിവുഡില്‍ ചുവടു വച്ചത്. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നായകന്‍ അമിതാബ് ബച്ചന്റെയും നടി ജയ ബച്ചന്റെയും മകനാണ് അഭിഷേക്. അതുകൊണ്ടു തന്നെ ബിഗ് ബിയുടെ മകന്‍ സിനിമയില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷകളാണ് പുലര്‍ത്തിയത്. ഈ പ്രതീക്ഷ അഭിഷേകിന് വലിയ ബാധ്യതയായി തീര്‍ന്നിരുന്നു. മികച്ച ചിത്രങ്ങള്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അഭിഷേക് നിര്‍ബന്ധിതനായി. പക്ഷെ നടന്‍ എന്ന നിലയില്‍ മുന്നേറാന്‍ അഭിഷേകിന് ആയില്ല. ബോളിവുഡിലെ താര നിരയില്‍ രണ്ടാം നിരയിലാണ് അഭിഷേകിന്റെ സ്ഥാനം. അതുകൊണ്ട് തന്നെ കൃത്യമായ പ്ലാനിഗോടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനും കരിയറില്‍ മികച്ച വിജയം നേടാനും പുതിയ ഒരു വഴി അഭിഷേകിന് തുറന്നു കൊടുക്കുകയാണ് ഭായ ഐശ്വര്യ റായ്.

സിനിമാലോകത്ത് പ്രതിസന്ധിയില്‍ നില്‍ക്കുന്ന അഭിഷേകിന്റെ കരിയറിന് ഊര്‍ജം നല്‍കാന്‍ ഐശ്വര്യ റായ് തിരഞ്ഞെടുത്തത് ഇതാണ്. ഐശ്വര്യയുടെ മുന്‍കാമുകനും നടനുമായ സല്‍മാന്‍ ഖാന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന രേഷ്മ ഷെട്ടിയെ അഭിഷേകിന്റെ മാനേജരായി കൊണ്ടുവരുകയാണ് ഐശ്വര്യ. തനിക്ക് ലഭിക്കുന്ന പ്രൊജക്ടുകളെല്ലാം ഏറ്റെടുക്കുന്ന രീതി അവസാനിപ്പിച്ച് സശ്രദ്ധം സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിഷേക്. അതുകൊണ്ട് തന്നെ രേഷ്മ അഭിഷേകിന്റെ മാനേജരായി പ്രവര്‍ത്തിച്ചാല്‍ കരിയറില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഐശ്വര്യ വിശ്വസിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button