
സാങ്കേതിക മികവും മികച്ച അഭിനയവും കൊണ്ട് പ്രേക്ഷക പ്രശംസയും ബോക്സ് ഓഫീസ് വിജയവും നേടിയ കമൽ ഹാസൻ ചിത്രമായിരുന്നു വിശ്വരൂപം ഒന്നാം ഭാഗം. അതിന്റെ തുടർച്ചയായി എത്തുന്ന വിശ്വരൂപം രണ്ടാം ഭാഗവും പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ വാർത്തയിൽ നിറയുകയാണ്.
ഓരോ ദിവസവും ഇരുപതു മണിക്കൂർ വരെയാണ് ചിത്രത്തിന്റെ പ്രവർത്തനങ്ങൾക്കായി കമൽ ഹാസൻ ചിലവഴിക്കുന്നത്. തന്റെ ഓരോ ചിത്രവും ഒന്നിനൊന്നു മികച്ചതായിരിക്കണം എന്ന അദ്ദേഹത്തിന്റെ നിർബന്ധം ഓരോ ചിത്രത്തെയും മികവുറ്റതാക്കി മാറ്റുന്നു. സിനിമയോടുള്ള അദ്ദേഹത്തിന്റെ താല്പര്യം എത്രമാത്രം ഉണ്ടെന്നുള്ളത് അതിനു വേണ്ടി അദ്ദേഹം എടുക്കുന്ന തയ്യാറെടുപ്പുകളിൽ നിന്ന് തന്നെ വ്യക്തമാണ്.
Post Your Comments