
സാരിയുടുത്ത് സുന്ദരി ആയി എത്തുന്ന നടി വിദ്യാബാലനെ ഏവർക്കും ഇഷ്ടമാണ്. എന്നാൽ വിദ്യ ബാലന്റെ സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിക്കാൻ ഉപദേശവുമായി രംഗത്തു വന്നിരിക്കുകയാണ് നടൻ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ. കാഞ്ചജീപുരം,ഹാൻഡ്ലൂം തുടങ്ങിയ സാരികളിൽ പാരമ്പര്യ ആഭരണങ്ങൾ അണിഞ്ഞെത്തുന്ന വിദ്യ പല വേദികളിലും കയ്യടി നേടിയിട്ടുണ്ട്. എന്നാൽ വിദ്യ സ്റ്റൈൽ ഒന്ന് മാറ്റി പരീക്ഷിക്കുന്നതായിരിക്കും നല്ലതെന്നാണ് മിറയുടെ അഭിപ്രായം.
നേഹ ധൂപിയ അവതാരക ആയി എത്തിയ ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് ഈ അഭിപ്രായ പ്രകടനം.ബോളിവുഡിൽ സ്റ്റൈൽ മാറ്റേണ്ട ഒരു നടിയെ ചൂണ്ടികാണിക്കാമോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് അവർ മറുപടി പറഞ്ഞത്.വിദ്യ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
Post Your Comments