
അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം സൽമാൻ ഖാനും കത്രീന കൈഫും ഒന്നിച്ചു അഭിനയിക്കുന്നു. ‘ഏക്താ ടൈഗർ’ എന്ന ചിത്രത്തിന്റെ തുടർച്ചയായി ഇറങ്ങുന്ന ചിത്രത്തിൽ ആണ് ഇവർ ജോഡികൾ ആകുന്നതു. ബോളിവുഡിലെ സൂപ്പർ താരങ്ങളോടൊപ്പവും പ്രൊഡക്ഷൻ ഹൗസുകളുടെകൂടെയും പ്രവർത്തിച്ച കത്രീന ഇപ്പോൾ റോളുകളുടെ കാര്യത്തിൽ സെലെക്ടിവ് ആണ്. വലിയ താരങ്ങളുടെ ചിത്രങ്ങളിൽ ആയാൽ പോലും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കാറ്. പുതിയ ചിത്രത്തിൽ സൽമാനുമായി ഒന്നിക്കുന്നതിൽ ഉള്ള സന്തോഷം അവർ തുറന്നു പ്രകടിപ്പിച്ചു. ഷാറുഖ് ഖാനും, സൽമാൻ ഖാനും,ആമിർ ഖാനുമെല്ലാം നമ്മുടെ രാജ്യത്തിലെ തന്നെ കഴിവുറ്റ കലാകാരന്മാരാണെന്നാണ് നടിയുടെ അഭിപ്രായം.അവരിൽ നിന്നും തനിക്കും ഒരുപാട് പഠിക്കാൻ ഉണ്ടെന്നും അവർ പറയുന്നു.
Post Your Comments