മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമർശിച്ച നടി പാർവതിയെ സോഷ്യൽമീഡിയയിലൂടെയും മറ്റും വിമർശിക്കുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നതിൽ തങ്ങൾക്കു യാതൊരു പങ്ക് ഇല്ലെന്നു വിശദീകരിച്ചു മമ്മൂട്ടി ഫാൻസ് അസോസിയേഷൻ രംഗത്തു വന്നു.മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആണ് മുന്നോട്ട് വന്നിരിക്കുന്നത്.
പാർവതി വളരെയധികം അധിക്ഷേപത്തിന് ഇരയായിട്ടും മമ്മൂട്ടി പ്രതികരിക്കാതിരിക്കുന്നു എന്ന വിമര്‍ശനം ഉയർന്ന സാഹചര്യത്തിൽ ആണ് അസോസിയേഷൻ രംഗത്തു വന്നത്.മറ്റുള്ളവരെ അധിക്ഷേപ്പിക്കുന്നതിൽ ഒരിക്കലും കൂട്ട് നിൽക്കാത്ത ആളാണ് മമ്മൂട്ടിയെന്നും, അദ്ദേഹത്തിന്റെ പേരും ചിത്രവും ഉപയോഗിച്ചു നടത്തുന്ന മോശം പരാമർശങ്ങൾക്ക് തങ്ങൾക്കു പങ്കില്ലെന്ന് അസോസിയേഷൻ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.തങ്ങളുടെ സംഘടന ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.
Post Your Comments