ചിത്രീകരണം ഏകദേശം പൂര്‍ത്തിയാക്കിയ മോഹന്‍ലാലിന്റെ ഒടിയനും മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച് കഴിഞ്ഞ മാമാങ്കവും തന്റെ കരിയര്‍ ബെസ്റ്റ് ആക്കാന്‍ തയ്യാറെടുക്കുന്ന ഒരാളുണ്ട്, മോഹന്‍ലാല്‍ മമ്മൂട്ടി എന്ന രീതിയില്‍ പ്രേക്ഷര്‍ക്കിടയില്‍ ഇവ രണ്ടും ശ്രദ്ധ നേടാന്‍ ഒരുങ്ങുമ്പോള്‍ ഈ രണ്ടു ചിത്രങ്ങളുടെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഒരാളാണ് എന്നുള്ളതാണ് മറ്റൊരു പ്രധാന സവിശേഷത.
ഒടിയനും മാമാങ്കവും എം. ജയചന്ദ്രന് എന്ന മിടുക്കനായ സംഗീത സംവിധായകന്റെ കരിയര്‍ ബെസ്റ്റ് ആകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് പ്രേക്ഷക വിലയിരുത്തല്‍. ഒടിയനിലെ ഗാനങ്ങള്‍ കേട്ട ശേഷം മോഹന്‍ലാല്‍ ജയചന്ദ്രനോട് പറഞ്ഞത് “അതിഗംഭീരം പറയാന്‍ വാക്കുകള്‍ ഇല്ല” എന്നാണ്. ഒരേസമയം രണ്ടു വലിയ ചിത്രങ്ങള്‍ വീണുകിട്ടിയ സന്തോഷത്തിലാണ് എം. ജയചന്ദ്രന്. ലോകനിലവാരത്തിലുള്ള മ്യൂസിക് കമ്പോസര്‍ ആണ് താനെന്നു ജയചന്ദ്രന് പല തവണ തെളിയിച്ചു കഴിഞ്ഞതാണ്. ഒടിയനിലൂടെയും മാമാങ്കത്തിലൂടെയും അത് വീണ്ടും ആവര്‍ത്തിക്കുമെന്ന് നമുക്ക് കരുതാം.
Post Your Comments