ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കത്രീനയും സല്മാന് ഖാനും ഒന്നിച്ചഭിനയിക്കുന്ന ടൈഗര്‍ സിന്താ ഹെ. ക്രിസ്മസ് ആഘോഷം ഗംഭീരമാക്കാന്‍ ഈ മാസം 22 മുതല്‍ സല്‍മാനും കൂട്ടരും എത്തുമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ പ്രതിസന്ധിയിലാണെന്ന് സൂചന.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കത്രീനയും സല്മാന് ഖാനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ടൈഗര്‍ സിന്താ ഹെ. ചിത്രത്തിനെതിരെ പ്രതിഷേധവുമായി ശിവസേനയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും രംഗത്തെത്തിയിരിക്കുകയാണ്. മറാത്ത വാദം പറഞ്ഞാണ് ഈ സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നത്. മറാത്ത ചിത്രമായ ദേവയ്ക്ക് ലഭിക്കേണ്ട തീയേറ്ററുകള്‍ സല്മാന് ചിത്രത്തിന് നല്‍കുന്നതിനെതിരെയാണ് സംഘടനകള്‍ രംഗത്തെത്തിയത്.
മുംബൈയിലെ എല്ലാ മള്‍ട്ടിപ്ലക്സുകളിലും സിംഗിള്‍ സ്ക്രീനുകളിലും റിലീസ് ദിനത്തില്‍ സല്മാന് ചിത്രത്തിനായി നിര്‍മ്മാതാക്കള്‍ ബുക്ക് ചെയ്തിട്ടുണ്ട്. മറാത്തി ചിത്രങ്ങളുടെ ചെലവില്‍ ഹിന്ദി ചലച്ചിത്രം പ്രദര്ശിപ്പിക്കുകായാണെങ്കില് എതിര്‍ക്കുമെന്നാണ് എംഎന്‍എസ് നിലപാട്. വലിയ ബജറ്റ് ചിത്രങ്ങളുടെ റിലീസുകള്‍ കാരണം പ്രാദേശിക സിനിമകള്‍ക്ക് നഷ്ടം പാടില്ലെന്നും മറാത്തി സിനിമകള്‍ക്ക് പ്രധാന പ്രദര്‍ശന സമയങ്ങള്‍ നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം.
Post Your Comments