CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും “മിസ്റ്റര്‍ മമ്മുട്ടി “എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്? മമ്മൂട്ടി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ജോയ് മാത്യു

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു ഇരുപത്തി രണ്ടാമത് ചലച്ചിത്ര വേദിയില്‍ നടന്‍ മമ്മൂട്ടിയെയും കസബ എന്ന ചിത്രത്തെയും നടി പാര്‍വതി വിമര്‍ശിച്ചത് . ഇതിനെ തുടര്‍ന്ന് നിരവധി വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രതികരണുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താന്‍ കണ്ടിട്ടില്ലെന്നും അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണമെന്നും ജോയ് മാത്യു ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ” മമ്മുക്ക മമ്മുക്ക” എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച്‌ അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു ? അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും “മിസ്റ്റര്‍ മമ്മുട്ടി “എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്-
അതല്ലെ അതിന്റെയൊരു അന്തസ്സ്-
വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍
കണ്ടിട്ടില്ല-
അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍
ദുശ്ശാസന വേഷം അഭിനയിക്കുന്ന
കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?

shortlink

Related Articles

Post Your Comments


Back to top button