താരങ്ങള്‍ ഒരിക്കലും അവാര്‍ഡ് നിശകള്‍ ഒഴിവാക്കാറില്ല. എന്നാല്‍ ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്ത് ഈ അവാര്‍ഡ് നിശകളില്‍ പങ്കെടുക്കാറില്ല. അതിനെ കുറിച്ച് താരം വ്യക്തമാക്കുന്നു. ഒരിക്കല്‍ ഗതാഗതകുരുക്കില്‍ പെട്ട് താമസിച്ചപ്പോള്‍ തനിക്ക് ലഭിച്ച അവാര്‍ഡ് മറ്റൊരാള്‍ക്ക് സമ്മാനിച്ചതിനെതുടര്ന്നാണ് അവാര്‍ഡ് നിശകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതെന്ന് കങ്കണ പറയന്നു. സിനിമാ നിരൂപകരായ അനുപമാ ചോപ്രയും രാജീവ് മസന്ദും ഒന്നിച്ച് അവതരിപ്പിക്കുന്ന റേഡിയോ പരിപാടിക്കിടെയാണ് കങ്കണ വിവിധ അവാര്‍ഡ് നിശകളില്‍ തനിക്ക് നേരിടേണ്ടിവന്ന അനുഭവത്തെകുറിച്ച് തുറന്നുപറഞ്ഞത്.
കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ ..’തുടക്കത്തില്‍ അവാര്‍ഡ് എന്നത് വളരെ നല്ല ഒരു ആശയമാണെന്ന് തോന്നും. എന്നാല്‍ എനിക്ക് ഇതുമായി ബന്ധപ്പെട്ട് ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരു അവാര്‍ഡ് പരിപാടിക്കായി ഒരുങ്ങിയിറങ്ങി. വേദിയിലേക്കെത്തുന്ന വഴിയില്‍ നല്ല ഗതാഗതകുരുക്കായിരുന്ന. ഇടയ്ക്ക് എവിടെയാണെന്ന് തിരക്കികൊണ്ടുള്ള കോളുകള്‍ എനിക്ക് വന്നു. ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമയിലെ അഭിനയത്തിനാണ് അന്നെനിക്ക് അവാര്‍ഡ് ലഭിച്ചത്. എവിടെയാണെന്ന് തിരക്കിയുള്ള തുടര്‍ച്ചയായ കോളുകളെതുടര്ന്ന് ഞാനും വെപ്രാളപ്പെടാന്‍ തുടങ്ങി. എനിക്ക് സമയത്ത് അവാര്‍ഡ് വേദിയില്‍ എത്താന്‍ കഴിഞ്ഞില്ല. എനിക്ക് പകരം സോഹ അലി ഖാന് രംഗ് ദേ ബസന്തിയിലെ പ്രകടനത്തിന് അവാര്‍ഡ് നല്‍കുകയായിരുന്നു അവര്‍ ചെയ്തത്’.
സമാനമായ മറ്റൊരു അനുഭവവും കങ്കണ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി. ക്രിഷ്3-യിലെ പ്രകടനത്തിന് 2014ലെ ഫിലിം ഫെയര്‍ അവാര്‍ഡാണ് അന്നെനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. അവാര്‍ഡ് വാങ്ങാനായി എത്തണമെന്ന് സംഘാടകര്‍ വിളിച്ചറിയിക്കുകയുണ്ടായി. എന്നാല്‍ യുഎസിലായതിനാല്‍ അവാര്‍ഡില്‍ പങ്കെടുക്കാന്‍ വന്നുപോകുന്നതിന് തനിക്ക് പത്ത് ലക്ഷം രൂപയോളം ചിലവ് വരുമെന്നും ക്ലാസ്സുകള്‍ നഷ്ടപ്പെടുമെന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അവരെ അറിയിച്ചു. അതോടെ അവര്‍ അവാര്‍ഡ് രാമ ലീലയിലെ പ്രകടനത്തിന് സുപ്രിയ പതക്കിന് സമ്മാനിക്കാന്‍ തീരുമാനിക്കുകയായിരുന്നു – കങ്കണ പറഞ്ഞു.
Post Your Comments