
നിരൂപക പ്രശംസയും പ്രേക്ഷകരുടെ കയ്യടിയും ഒരുപോലെ ഏറ്റുവാങ്ങിയ ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി വാര്‍ത്തകള്‍. അടുത്തവര്‍ഷം ചിത്രീകരണം തുടങ്ങാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. നായകന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വാര്‍ത്തകളുണ്ട്. ആദ്യ ഭാഗത്തില്‍ ദുല്ഖര്‍ സല്‍മാന്‍ ആണ് നായകനായത് എങ്കിലും കയ്യടി നേടിയത് വിനായകന്‍ ആയിരുന്നു. രണ്ടാം ഭാഗത്തില്‍ ദുല്ഖറിനു പകരം ഷെയ്ന്‍ നിഗം നായകനാകുമെന്നാണ് സൂചന. രാജീവ് രവി തന്നെയായിരിക്കും സംവിധാനം ചെയ്യുക. പുതിയ കൊച്ചിയുടെ പശ്ചാത്തലത്തിലായിരിക്കും തിരക്കഥ ഒരുങ്ങുന്നത്. താരനിര്‍ണ്ണയം കഴിഞ്ഞിട്ടില്ല. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനും, മണികണ്ഠന്‍ ആചാരി മികച്ച രണ്ടാമത്തെ നടനുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. സംവിധായകന്‍ രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ആണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
Post Your Comments