‘നോട്ടം’ എന്ന ചിത്രത്തിലെ ഉണ്ണി ചാക്യാരുടെ വേഷം ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭ അവിസ്മരണണീയമാം വിധം വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരുന്നു. ഈ കഥാപാത്രത്തെക്കുറിച്ച് മുന്‍പൊരിക്കല്‍ ജഗതി ശ്രീകുമാര്‍ ഒരു ടിവി ഷോയില്‍ പങ്കുവെച്ചത് ഇങ്ങനെ
“വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കഥാപാത്രമാണ് നോട്ടത്തിലെ ഉണ്ണി ചാക്യാര്‍. ഏതാണ്ട് വര്‍ഷങ്ങളോളം മെയ് വഴക്കം ചെയ്ത അതുല്യ കലാകാരന്മാര്ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണിത്. കലാമണ്ഡലത്തില്‍ കൂടിയാട്ടം നടത്തുന്ന വലിയ ഒരു മാഷ് വന്നു മൂന്നാല് ദിവസം പരിശീലനം നല്‍കിയിരുന്നു. കാണുമ്പോള്‍ എളുപ്പമാണെന്ന് തോന്നുന്ന കഥാപാത്രമാണ് പക്ഷെ ചെയ്യാന്‍ അത്രത്തോളം പ്രയാസമേറിയ ഒരു കഥാപാത്രമായിരുന്നു അത്. ഈ കഥാപാത്രം മോഹന്‍ലാലിന് ചെയ്യാന്‍ സാധിക്കും നെടുമുടി വേണുവിനും ഭരത് ഗോപിക്കും ഈ വേഷം ചെയ്യാന്‍ കഴിയും, മറ്റൊരാള്‍ക്കും ഈ വേഷം അവതരിപ്പിക്കാന്‍ കഴിയില്ല.”- ജഗതി ശ്രീകുമാര്‍
Post Your Comments