CinemaGeneralKollywoodLatest NewsMollywoodNEWSWOODs

വീണ്ടുമൊരു താര വിവാഹമോചനം

ബാലതാരമായി മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടിയും അവതാരകയുമായ ദിവ്യ ദര്‍ശിനി വിവാഹ മോചിതയാകുന്നു. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ ശ്രദ്ധേയയാണ് ദിവ്യ ദര്‍ശിനി എന്ന ഡിഡി.

ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യ ദര്‍ശിനിയും ശ്രീകാന്ത് രവിചന്ദ്രനും തമ്മിലുള്ള വിവാഹം 2014ല്‍ കഴിഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് മുതലേ ഡിഡിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനുമിടയില്‍ അസ്വരാസ്യങ്ങള്‍ തുടങ്ങിയിരുന്നു എന്നും വിവാഹ മോചനത്തിലേക്ക് ഇരുവരും നീങ്ങുകയാണെന്നും കഴിഞ്ഞ വര്ഷം മുതല്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

ഒരു വര്‍ഷം മുന്‍പ് മുതലേ ഇരുവരും വേറെ വേറെയാണ് താമസമെന്നു സൂചന. എന്നാല്‍ വേര്‍ പിരിയുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നെങ്കിലും സ്ഥിതീകരണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചെന്നൈ കുടുംബ കോടതിയില്‍ ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തു.

ധനുഷിന്റെ പവര്‍ പാണ്ടിയില്‍ ദിവ്യ അഭിനയിച്ചിരുന്നു. ഇപ്പോള്‍ വിക്രം-ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്രത്തിലും പ്രധാന റോളിലെത്തുന്നുണ്ട്. അടുത്തിടെ സ്റ്റേജ് ഷോകള്‍ വെട്ടിക്കുറച്ച്‌ ദിവ്യ സിനിമ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. സുചിത്ര കാര്‍ത്തിക് എന്ന ഗായിക ചില തമിഴ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തന്റെ ട്വിറ്റര്‍ പേജിലൂടെ ലീക്ക് ചെയ്തിരുന്നു. അതില്‍ ഡിഡിയുടെ ചില ചിത്രങ്ങളും ഉണ്ടായിരുന്നു. ആരെയോ ഡിഡി കെട്ടിപ്പിടിച്ചു നില്‍ക്കുന്നതായിരുന്നു ഫോട്ടോ. ഇതിന് പിന്നാലെയാണ് വിവാഹ മോചന വാര്‍ത്തകളും സജീവമായത്. എന്നാല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് നടന്‍ ധനുഷിന്റെ പേരാണ്.

shortlink

Related Articles

Post Your Comments


Back to top button