ബോളിവുഡ് താരസുന്ദരി അനുഷ്കയും വിരാടുയുള്ള വിവാഹ വാര്‍ത്തയുടെ ചര്‍ച്ച ഇപ്പോഴും സിനിമാ ലോകത്തെ ചൂടന്‍ വിഷയമാണ്. ഇറ്റലിയില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആരാധകരെയും മറ്റു താരങ്ങളെയും അറിയിക്കാതെ ആയിരുന്നു വിവാഹം.
ഈ വിവാഹം നടന്നപ്പോള്‍ ആരാധകരെപ്പോലെ തന്നെ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫ്. കത്രീനയും അനുഷ്കയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. പക്ഷേ വിവാഹക്കാര്യം കത്രീന അറിഞ്ഞിരുന്നില്ല.
‘ഈ വിവാഹത്തെക്കുറിച്ച് എനിക്ക് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. പക്ഷെ വളരെ മനോഹരമായൊരു വിവാഹമായിരുന്നു അതെന്ന് എനിക്ക് തോന്നുന്നു. ഇരുവരുടെയും ചിത്രങ്ങളും ഓരോ കാര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് കാണുമ്പോഴും അത് മനസ്സിലാകും. ഒരുപാട് സ്നേഹവും സന്തോഷവും തോന്നി. ഇരുവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു ‘- എന്ന് കത്രീന ഒരു മാധ്യമത്തോട് വ്യക്തമാക്കി.
Post Your Comments