മലയാളത്തില്‍ നായകനായും സഹതാരമായും തിളങ്ങുകയാണ് അജു വര്‍ഗ്ഗീസ്. മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഇന്നസെന്റ് കഥാപാത്രങ്ങളെ പോലെയാണ് ന്യൂജെന്‍ ചിത്രങ്ങളിലെ അജു. അതുകൊണ്ട് സിനിമാ പ്രേമികള്‍ ജൂനിയര്‍ ഇന്നസെന്റ് എന്ന് അജുവിനെ വിശേഷിപ്പിക്കുന്നു. എന്നാല്‍ ഇങ്ങനെ വിളിക്കുന്നുണ്ടെങ്കില്‍ അത് തന്റെ പരാജയമാണെന്ന് അജു വര്‍ഗീസ് പറയുന്നു.
ആജുവിന്റെ വാക്കുകള്‍ ഇങ്ങനെ .. ‘തന്റെ കരിയറിന്റെ തുടക്കത്തില്‍ ഇന്നസെന്റിന്റെ അഭിനയത്തിന്റെ ഇന്‍ഫ്ളുവന്‍സ് തനിക്കുണ്ടായിരുന്നു. പക്ഷെ, ഒരിക്കല്‍ പോലും അദ്ദേഹത്തെ കോപ്പി പേസ്റ്റ് ചെയ്യാന്‍ താന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ആളുകള്‍ക്ക് തോന്നിയാല്‍ അത് അഭിനേതാവ് എന്ന നിലയിലുള്ള തന്റെ പരാജയമാണെത്’
നടനില്‍ നിന്നും നിര്മ്മാതാവിലേയ്ക്കുള്ള ചുവടുമാറ്റത്തിലാണ് അജു വര്‍ഗ്ഗീസ്. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാവാണ് അജു.
Post Your Comments