കൊച്ചി: സ്വന്തം കാര്യങ്ങള്‍ക്കായി വളഞ്ഞ വഴി സ്വീകരിക്കുന്ന ആളാണ് ദിലീപെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്റെ മൊഴി. മഞ്ജു വാര്യരെയും തന്നെയും ചേര്‍ത്ത് അപവാദങ്ങള്‍ പറഞ്ഞതും ദിലീപ് ആണ്. ദിലീപ് കുടിലബുദ്ധിക്കാരനാണെന്ന് മലയാള സിനിമയില്‍ പരക്കെ അറിയാം. മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. മഞ്ജു പ്രധാനവേഷം ചെയ്ത സിനിമയില്‍ നിന്ന് കുഞ്ചാക്കോ ബോബനെയും പിന്തിരിപ്പിക്കാന് ശ്രമിച്ചു. സിനിമയിലെ മഞ്ജുവിന്റെ ഇപ്പോഴത്തെ വളര്‍ച്ച ദിലീപിന് ദഹിക്കുന്നില്ലെന്നും ‘സൈറ ബാനു’ എന്ന സിനിമയില്‍ നായകന്മാരെ ലഭിക്കാതിരുന്നത് ദിലീപ് കാരണമാണെന്നും ശ്രീകുമാറിന്റെ മൊഴിയില്‍ പറയുന്നു.
കാര്‍ണിവല്‍ ഗ്രൂപ്പാണ് ഒടിയന്, മഹാഭാരതം എന്നീ സിനിമകള്‍ നിര്‍മ്മിക്കാമെന്ന് ഏറ്റത്. ദിലീപ് ഇടപെട്ട് കാര്‍ണിവല്‍ ഗ്രൂപ്പിനെ അതില്‍ നിന്നും പിന്തിരിപ്പിച്ചതായും സ്വന്തം കാര്യങ്ങള്‍ക്ക് വളഞ്ഞ വഴി സ്വീകരിക്കുന്ന ആളാണ് ദിലീപെന്നുമാണ് ശ്രീകുമാര്‍ മേനോന് മൊഴി നല്‍കിയിരിക്കുന്നത്.
Post Your Comments