കിറിക്ക് പാർട്ടി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ പുത്തൻ വാർത്താ താരമായി മാറുകയാണ് രശ്മിക മന്ദന്ന. തന്റെ കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവർന്ന നായികയായിരിക്കുകയാണ് രശ്മിക. തെന്നിന്ത്യൻ സൂപ്പർ താരം പുനീത് രാജ്കുമാറുമായി ഉള്ള ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അഗ്നിപുത്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തന്റെ ചിത്രങ്ങളിൽ താൻ അഭിനയിക്കുകയല്ല മറിച്ചു ആ കഥാപാത്രമായി മാറുകയാണ് ചെയ്യാറുള്ളതെന്നു അവർ അഭിപ്രായപ്പെട്ടു. തന്റെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത ജീവിത വിജയത്തിൽ വളരെ സന്തുഷ്ടയാണ് ഈ പുത്തൻ താര സുന്ദരി. കരിയറിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച ഈ മുന്നേറ്റം ഭാവിയിൽ ഈ നടിയുടെ ഉയരങ്ങളിലേക്കുള്ള പോക്കിന്റെ സൂചനയായി കരുതാം.
Post Your Comments