BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

സിനിമാ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സന്തോഷം പങ്കുവച്ച് ഷാറൂഖ് ഖാന്‍

ബോളിവുഡിലെ താര രാജാവായി വിലസുകയാണ് ഷാറൂഖ് ഖാന്‍. അഭിനയ ലോകത്ത് ഇരുപത്തി അഞ്ചു വര്ഷം പൂര്‍ത്തിയാക്കുകയാണ് താരം. തനിക്ക് 52 വയസ്സായെങ്കിലും താനിപ്പോഴും ചെറുപ്പമാണെന്നും ഇനിയും ആരാധകരെ രസിപ്പിച്ചു കൊണ്ട് അഭിനയം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഷാറൂഖ് ഖാന്‍ പറയുന്നു. ചലച്ചിത്രരംഗത്ത് 25 വര്‍ഷം തികയുന്ന വേളയിലാണ് നടന്‍ ഈ രീതിയില്‍ പ്രതികരിച്ചത്.

അമ്മയുടെ മരണം സൃഷ്ടിച്ച മാനസിക ആഘാതത്തില്‍ നിന്നും മോചനം തേടി മുംബൈയില്‍ എത്തിയതോടെ ഷാരൂഖിന്റെ തലവര മാറുകയായിരുന്നു. ” രണ്ട് വര്‍ഷം മുംബൈയില്‍ കഴിഞ്ഞ ശേഷം ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചു പോകാനായിരുന്നു എന്റെ പദ്ധതിഎന്നാല്‍ ആദ്യത്തെ ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണം ലഭിച്ചതോടെ അഭിനയരംഗത്ത് തുടരാന്‍ തീരുമാനിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഇപ്പോള്‍ ഇതാ കണ്ണടച്ചു തുറക്കും മുന്‍പേ 25 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു”…കഴിഞ്ഞ ദിവസം നടന്ന സീ ടിവി സിനിമാ അവാര്‍ഡ് ദാനചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങി കൊണ്ട് ഷാറൂഖ് പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button