CinemaGeneralMollywoodNEWSTV Shows

രചന നാരായണന്‍കുട്ടിയുടെ തുടക്കം മിനിസ്ക്രീനിലായിരുന്നില്ല!

മിനിസ്ക്രീനില്‍ നിന്ന് ബിഗ്സ്ക്രീന്‍ ടിക്കറ്റ് സ്വന്തമാക്കുന്ന നിരവധി നടിമാര്‍ മലയാളത്തില്‍ ഉണ്ടെങ്കിലും ദീര്‍ഘകാലം സിനിമാ രംഗത്ത് മിന്നി തിളങ്ങാന്‍ അവര്‍ക്ക് കഴിയില്ല, വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം അവര്‍ വീണ്ടും മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തും, എന്നാല്‍ സമീപകാലത്തായി സിനിമയിലും ടിവി ഷോകളിലും നിറസാന്നിധ്യമായി നില്‍ക്കുന്ന നടിയാണ് രചന നാരായണന്‍കുട്ടി. ‘മറിമായം’ എന്ന ആക്ഷേപഹാസ്യ സീരിയിലാണ് രചനയെ പ്രേക്ഷകര്‍ക്കിടയിലെ താരമാക്കിയത്. മഴവില്‍ മനോരമ സംപ്രേഷണം ചെയ്ത ‘മറിമായം’ എന്ന സീരിയലില്‍ വത്സല മേഡം എന്ന കഥാപാത്രമാണ് രചനയുടെ കരിയറില്‍ വഴിത്തിരിവായത്‌.

എം.ടിയുടെ തിരക്കഥയില്‍ ജയറാം നായകനായ ‘തീര്‍ത്ഥാടനം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രചനയെ പലരും മിനിസ്ക്രീനില്‍ നിന്ന് ബിഗ്‌സ്ക്രീനിലെത്തിയ നടിയായിട്ടാണ് വിലയിരുത്തുന്നത്. രചന മലയാള സിനിമയിലെ നായികയായി അരങ്ങേറ്റം കുറിച്ചത് 2013-ലാണ്. ജയറാം നായകനായ ‘ലക്കി സ്റ്റാര്‍’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ടായിരുന്നു രചനയുടെ സിനിമയിലേക്കുള്ള രണ്ടാം വരവ്, ആ ചിത്രത്തിലേക്ക് ക്ഷണം ലഭിക്കാന്‍ കാരണമായത് ‘മറിമായം’ എന്ന ടെലിവിഷന്‍ സീരിയലായിരുന്നു.

ആമേന്‍, ഡബിള്‍ ബാരല്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം, തുടങ്ങിയവയാണ് രചനയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. ഈ വര്‍ഷം പുറത്തിറങ്ങിയ ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തില്‍ മികച്ച ഒരു വേഷം രചനയ്ക്ക് ലഭിച്ചിരുന്നു. ചിത്രത്തിലെ രചനയുടെ പ്രകടനം നിരൂപക ശ്രദ്ധയും നേടിയിരുന്നു.

2012-ലെ കോമഡി ഫെസ്റ്റിവലിലെ പ്രധാന അവതാരകയായിരുന്നു രചന, കൂടാതെ ലുണാര്‍ കോമഡി എക്സ്പ്രസ്, കോമഡി സ്റ്റാര്‍സ്, കുട്ടികളുടെ ഷോയായ റണ്‍ബേബി റണ്‍, ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന കോമഡി സൂപ്പര്‍ നൈറ്റ് തുടങ്ങിയ ഷോകളിലെ നിറസാന്നിദ്ധ്യമായിരുന്നു രചന നാരായണന്‍കുട്ടി.

shortlink

Related Articles

Post Your Comments


Back to top button