സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ പിറന്നാള്‍ ദിനം വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട്. മലയാള സിനിമയില്‍ തിരിച്ചു വരവിന്റെ പാതയില്‍ നില്ക്കുന്ന നടി നസ്രിയയുടെ പിറന്നാള്‍ ദിനമായ ഇന്ന് ആദ്യ ആശംസ അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടന് പൃഥ്വിരാജ്. നസ്രിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ഞനിയത്തിയോടുള്ള സ്നേഹം പ്രകടമാക്കിയാണ് പൃഥ്വിരാജിന്റെ പിറന്നാള്‍ സന്ദേശം എത്തിയിരിക്കുന്നത്. അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്.
Post Your Comments