കമലിന്റെ ‘ആമി’ എന്ന ചിത്രത്തിൽ പൃഥിരാജ് അവതരിപ്പിക്കുമെന്നു പറഞ്ഞിരുന്ന കഥാപാത്രത്തെ ടോവിനൊയാണ് അവതരിപ്പിക്കുന്നത്. ഈ വാർത്തകൾ വന്നു തുടങ്ങിയതുമുതല്‍ ഇവർ തമ്മിൽ ശത്രുക്കൾ ആയെന്നു വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാൽ ഇതിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ് ടോവിനോ. തങ്ങൾ തമ്മിൽ വര്‍ഷങ്ങളുടെ സൗഹൃദമാണ് ഉള്ളത് എന്നാണ് ടോവിനോ പറഞ്ഞിരിക്കുന്നത്.തന്നെ കമൽ സർ വിളിച്ചു റോളിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ താൻ പ്രിത്വിരാജിനെ വിളിച്ചെന്നും, അതിൽ സന്തോഷം പ്രകടിപ്പിച്ചെന്നും ടോവിനോ പറഞ്ഞു. സത്യം മനസിലാക്കാതെ ആണ് പലരും താനും പ്രിത്വിരാജും തമ്മിൽ ശത്രുതയിൽ ആണെന്നുള്ള രീതിയിൽ പ്രചരിപ്പിച്ചതെന്നും ടോവിനോ പറഞ്ഞു.
Post Your Comments