കസബ എന്ന ചിത്രത്തെയും അതില്‍ നായകനായി അഭിനയിച്ച മമ്മൂട്ടിയെയും വിമര്‍ശിച്ച നടി പാര്‍വതിയോടുള്ള ആരാധകരുടെ രോഷത്തിനു ശമനമില്ല. നടിക്ക് നേരെ വധ ഭീഷണിയും തെറിവിളിയും ഉള്‍പ്പടെയുള്ള ആരാധക ആക്രമണങ്ങള്‍ നിരന്തരം ഏറി വരുന്ന സാഹചര്യത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള മമ്മൂട്ടിയുടെ മൗനത്തെയും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്.
പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും നടന് സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
പാര്‍വതിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും നമ്മള് ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാവുമെന്നും . അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ലെന്നും സിദ്ധിഖ് വ്യക്തമാക്കിയിരുന്നു.
പാർവതിയെ എതിര്‍ക്കുന്നവരെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്നു പറയുന്നതിനോട് യോജിക്കാന്‍ ആകില്ലെന്നും മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാര്‍വതിയെ തെറി വിളിക്കുന്നതെന്നും സിദ്ധിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. എന്നിരുന്നാലും പാര്‍വതിയോടുള്ള ആരാധകരുടെ അതിര് കടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ മമ്മൂട്ടിക്ക് സാധിക്കും എന്നാണ് ചിലരുടെ വാദം.
Post Your Comments