BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ; ടി.വി അവതാരകന് ജീവപര്യന്തം

 

ടി.വി ചാനല്‍ നിര്‍മാതാവും അവതാരകനുമായ ശുഹൈബ് ഇല്ല്യാസിന് ജീവപര്യന്തം ശിക്ഷ. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കൊലപാതകത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൈം പരിപാടിയായിരുന്ന ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന പരിപാടിയായിരുന്നു ശുഹൈബ് അവതരിപ്പിച്ചിരുന്നത്.

2000 ജനുവരി 11നാണ് അഞ്ജു ഇല്യാസിയെ കത്തികൊണ്ട് കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ അഞ്ജു മരണപ്പെട്ടിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ശുഹൈബ് ഭാര്യയെ മര്‍ദിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിനു തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തത്

 

shortlink

Related Articles

Post Your Comments


Back to top button