Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaFilm ArticlesGeneralMollywoodNEWS

പതിനെട്ട് വയസ്സിനപ്പുറം കടന്നാല്‍ മനസ്സിലെങ്കിലും വ്യഭിചരിക്കാത്ത ഒരാണും പെണ്ണും ഇല്ല, ഭൂമിയില്‍ എന്നതാണ് എന്‍റെ തിയറി

ഐവി ശശി സംവിധാനം ചെയ്തു എം.ടി രചന നിര്‍വഹിച്ച ‘അനുബന്ധം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ശോഭനയുടെ കഥാപാത്രത്തോട് പറയുന്ന സംഭാഷണമാണ് മുകളില്‍ കുറിച്ചിരിക്കുന്നത്.

ഒരു പക്ഷെ ഇന്നായിരുന്നു എം.ടിയുടെ ഈ സംഭാഷണ സൃഷ്ടിയെങ്കില്‍ ഏറെ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും വഴിതുറക്കുന്ന സംഭവമായി ഇത് മാറിയേനെ. സംഭാഷണത്തില്‍ പുരുഷനെയും പരമാര്‍ശിച്ചിരിക്കുന്നതിനാല്‍ സ്ത്രീവിരുദ്ധത എന്ന പേരില്‍ വിവാദം ചിലപ്പോള്‍ തലപൊക്കാനിടയില്ല.എന്നിരുന്നാലും 
മോഹന്‍ലാല്‍ ശോഭനയുടെ മുഖത്ത് നോക്കി പറയുന്നതിനാല്‍ വിവാദം മറ്റൊരു തലത്തിലേക്ക് വഴി തിരിച്ചു വിടാനുള്ള കുബുദ്ധിയും ചിലര്‍ക്ക് ഉണ്ടായേക്കാം, ടി ദാമോദരന്റെയും എം.ടിയുടെയുമൊക്കെ അന്നത്തെ സൃഷ്ടികളില്‍ ‘ആയിരം കസബ’ വിവാദങ്ങള്‍ക്കുള്ള മരുന്ന് ഉണ്ടായിരുന്നു, എന്നാല്‍ പ്രേക്ഷകര്‍ പ്രേക്ഷകരായി തന്നെ തിയേറ്റര്‍ വിട്ടതോടെ വിവാദങ്ങള്‍ വെളിച്ചം കണ്ടില്ല,

സിനിമയില്‍ നിന്നല്ല സമൂഹം വളരുതെന്നും സമൂഹത്തില്‍ നിന്നാണ് സിനിമ പിറക്കുന്നതെന്നുമുള്ള വിവേകമുള്ള കാഴ്ചപാടോടെ അവര്‍ അനുബന്ധത്തിലെയും വടക്കന്‍ വീരഗാഥയിലെയും സംഭാഷണത്തിനു കയ്യടിച്ചു. ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയയോ,ഇതര സംഘടനകളോ മറ്റു മാധ്യമങ്ങളോ എം.ടിയെപ്പോലെയുള്ള എഴുത്തുകാര്‍ക്ക് മുന്നില്‍ കൊടി പിടിക്കാനുണ്ടായിരുന്നില്ല,അത് കൊണ്ട് അവര്‍ ചങ്ങലയില്‍ ബന്ധിതരാകാതെ സ്വതന്ത്രരായി എഴുതി…..

shortlink

Related Articles

Post Your Comments


Back to top button