മാസ്റ്റര്‍ പീസ് എന്ന മാസ് മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനു തയ്യാറെടുക്കുമ്പോള്‍ ചിത്രത്തിന് കൊല്ലം ലൊക്കേഷന്‍ ആകുന്നു എന്നതാണ് പ്രധാന സവിശേഷത. മലയാള സിനിമയ്ക്ക് അധികം പരിചിതമല്ലാത്ത ലൊക്കേഷനാണ് കൊല്ലം. ഉദയകൃഷ്ണ-സിബി കെ തോമസ് ടീം തിരക്കഥ എഴുതിയിരുന്ന മിക്ക ചിത്രങ്ങള്‍ക്കും കൊച്ചിയാണ് പ്രധാന ലൊക്കേഷനായിട്ടുള്ളത്, മാത്രവുമുള്ള ഇവരുടെ വാണിജ്യ ചിത്രങ്ങളില്‍ ലൊക്കേഷന്‍ കാഴ്ചകള്‍ക്ക് അധികം സ്പേസും നല്‍കാറില്ല,എന്നാല്‍ മാസ്റ്റര്‍ പീസ് എന്ന ചിത്രം കൊല്ലത്തിന്റെ മനോഹാരിത ചേര്‍ത്ത് നിര്‍ത്തി കഥ പറയാനാണ് ശ്രമിച്ചിരിക്കുന്നത്. കൊല്ലം ഫാത്തിമ മാതാ കോളേജിലായിരുന്നു സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത്. ഈ കോളേജില്‍ മമ്മൂട്ടി അധ്യാപകനായി എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കമല്‍ സംവിധാനം ചെയ്ത നടന്‍, മോഹന്‍ലാല്‍ ചിത്രം മഹാസമുദ്രം, ഫഹദ് ഫാസിലിന്റെ മറിയം മുക്ക് ഇതൊക്കെയാണ് പൂര്‍ണ്ണമായും കൊല്ലത്ത് ചിത്രീകരിച്ച ശ്രദ്ധേയ ചിത്രങ്ങള്‍.ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മനു അങ്കിള്‍ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിച്ചത് കൊല്ലത്ത് ആയിരുന്നു. കെ.ടി.ഡി.സിയുടെ കീഴിലുള്ള അഡ്വഞ്ചര്‍ പാര്‍ക്കിലായിരുന്നു രസകരമായ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ചത്.മോഹന്‍ലാല്‍ മോഹന്‍ലാലായി തന്നെ എത്തിയ ചിത്രത്തില്‍ മനു അങ്കിളായത് മമ്മൂട്ടിയായിരുന്നു, ക്ലൈമാക്സ് സീനില്‍ മിന്നല്‍ പ്രതാപന്‍ എന്ന രസികനായ പോലീസ് ഓഫീസറുടെ റോളിലെത്തിയത് സുരേഷ് ഗോപിയായിരുന്നു.
Post Your Comments