ഐ.വി.ശശി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘ഇൻസ്പെക്ടർ ബൽറാമിലെ’ ആരും മറക്കാത്ത ഒരു രംഗമാണ് അതിലെ ലാത്തിച്ചാർജ്. ആ രംഗം മികച്ച രീതിയിൽ ചിത്രീകരിച്ചതിനു സംവിധായകൻ ഒട്ടേറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ അന്ന് നടന്നത് യഥാർത്ഥ ലാത്തിച്ചാർജ് തന്നെ ആയിരുന്നെന്നു സംവിധായകൻ എം.പദ്മകുമാർ.
നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂപ്പർ താരം മമ്മൂട്ടി ആണെന്നുള്ള വാർത്ത പരന്നതോടെ ജനങ്ങൾ അവിടേക്കു പ്രവഹിക്കുകയായിരുന്നു. എന്നാൽ സംവിധായകൻ ഐ.വി. ശശി വളരെ ശാന്തനായാണ് കാണപ്പെട്ടത്. അദ്ദേഹം ക്യാമെറകൾ നാലു വ്യത്യസ്ത സ്ഥലങ്ങളിൽ ക്രെമീകരിച്ചു. ഇതേ തുടർന്ന് ആളുകളെ ലൊക്കേഷനിൽ നിന്ന് ഒഴിപ്പിക്കണമെന്നും അതിനായി പോലീസ് സഹായം തേടാനും നിർമാതാവായ ലിബർട്ടി ബഷീറിനോട് ആവശ്യപ്പെട്ടു. അദ്ദേഹം പോലീസ് സഹായം ആവശ്യപ്പെടുകയും, അവിടെ പോലീസ് എത്തുകയും സ്ഥലത്തു യഥാർത്ഥ ലാത്തിച്ചാർജ് അരങ്ങേറുകയുമായിരുന്നു.ഈ യഥാർത്ഥ ലാത്തിച്ചാർജ് ആണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്ന് സഹസംവിധായകൻ ആയിരുന്ന എം.പദ്മകുമാറാണ് ഇത് വെളിപ്പെടുത്തിയത്.
Post Your Comments