CinemaGeneralLatest NewsNEWS

ആക്രമിക്കപ്പെട്ട നടിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ; കാവ്യയുടെ മൊഴി പുറത്ത്

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ കാവ്യാ മാധവന്റെ മൊഴി പുറത്ത്. നടന്‍ ദിലീപും ആദ്യ ഭാര്യ മഞ്ജുവാര്യരും തമ്മിലുള്ള ദാമ്പത്യം തകരാനുള്ള പ്രശ്നങ്ങള്‍ക്ക് കാരണക്കാരി ഈ നടിയാണെന്ന് അറിയാമെന്നും ആക്രമിക്കപ്പെട്ട നടി കഥകള്‍ ഇമാജിന്‍ ചെയ്തു പറയുന്ന സ്വഭാവക്കാരി ആണെന്നുമാണ് കാവ്യ മാധവന്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. ദിലീപ് – മഞ്ജുവാര്യര്‍ ബന്ധം തകരാന്‍ ഞാനാണ് കാരണക്കാരി എന്ന രീതിയില്‍ ആ നടി സംസാരിച്ചതായി തനിക്കറിയാം. പലരും തന്നോടത് പറഞ്ഞിട്ടുണ്ട്. അമ്മയുടെ ഒരു ഷോയുമായി ബന്ധപ്പെട്ടു റിഹേഴ്സല്‍ നടക്കുന്ന സമയത്തും തന്നെയും ദിലീപിനെയും ചേര്‍ത്ത് അപവാദങ്ങള്‍ പറഞ്ഞിട്ടുള്ളതായും കാവ്യയുടെ മൊഴിയിലുണ്ട്. അബാദ് പ്ലാസ ഹോട്ടലില്‍ വച്ച് നടന്ന ഒരു റിഹേഴ്സല്‍ ക്യാമ്പില്‍ വച്ച് ദിലീപിനും തനിക്കുമെതിരെ നടന്ന അപവാദ പ്രചാരണങ്ങള്‍ ദിലീപ് മുഖേന നടന്‍ സിദ്ധീക്ക് അറിയുകയും സംഭവത്തില്‍ ഇടപെടുകയും ചെയ്തതായും കാവ്യ വ്യക്തമാക്കുന്നു. താനും ദിലീപും ഒരുമിച്ചുള്ള നൃത്തരംഗങ്ങള്‍ മഞ്ജുവിന് അയച്ചു കൊടുത്തത് ഈ നടിയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. ദിലീപും മകള്‍ മീനാക്ഷിയും ഓസ്ട്രേലിയയില്‍ പോയ സമയത്താണ് മഞ്ജു വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതെന്നും മഞ്ജുവുമായി താനിപ്പോള്‍ സംസാരിക്കാറില്ലെന്നും മൊഴിയിലുണ്ട്. റിമി ടോമി വിളിച്ചു പറഞ്ഞപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം താനറിയുന്നത്. പള്‍സര്‍ സുനിയെ തനിക്ക് അറിയില്ല. വീട്ടില്‍ വന്നിട്ടുണ്ടോ എന്നും അറിയില്ല. ദിലീപിന് ശത്രുക്കള്‍ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ല. എന്നാല്‍ ഈ സംഭവത്തോടെ അത് വ്യക്തമായെന്നും കാവ്യയുടെ മൊഴിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button