തന്റെ പുതിയ ചിത്രം ആമിയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നു സംവിധായകന് കമല്‍. പത്മാവതിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ പോലെ തന്റെ സിനിമയ്ക്കും വിവാദങ്ങളെ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുകയാണ് കമല്‍. ആമിയുടെ ചിത്രീകരണ സമയത്ത് വെല്ലുവിളികള്‍ ഒന്നും ഉണ്ടായില്ലെന്നും ഉദ്ദേശിച്ച പോലെ സിനിമ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നും കമല്‍ പ്രതികരിച്ചു.
“മഞ്ജു വാര്യര്‍ പരിപൂര്‍ണ്ണമായി മാധവിക്കുട്ടിയായി മാറുകയായിരുന്നു. സിനിമയെ സംബന്ധിച്ച് വെല്ലുവിളികള്‍ വരാനിരിക്കുന്നതേയുള്ളൂ, മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതം, ആദ്യകാലം മുതല്‍ മതം മാറിയത് വരെയുള്ള കാലഘട്ടം ഞാന്‍ എന്റെ കാഴ്ചപാടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനോട് വിയോജിപ്പ് ഉള്ളവര്‍ എതിര്‍ത്തേക്കാം. പത്മാവതിക്ക് നേരിടേണ്ടി വന്നത് പോലെയുള്ള പ്രശ്നങ്ങളും ഉണ്ടായേക്കാം, ഇതൊക്കെ മുന്‍കൂട്ടി കണ്ടിട്ട് തന്നെയാണ് സിനിമ ചെയ്തത്”.- കമല്‍
കടപ്പാട് ; കേരള കൗമുദി
Post Your Comments