കൂടെ നിന്ന് അഭിനയിക്കുന്ന നടന്മാര്ക്ക് വലിയ പിന്തുണ നല്കുന്നതില് ജഗതി ശ്രീകുമാര്‍ എന്ന നടന് ഒരിക്കലും മടി കാണിച്ചിരുന്നില്ല. യുവനടന് ആസിഫ് അലിക്ക് കരിയറിന്റെ തുടക്ക കാലത്ത് അഭിനയവുമായി ബന്ധപെട്ടു വലിയ ഒരു പാഠം ജഗതി ശ്രീകുമാര്‍ പകര്‍ന്നു നല്‍കിയിരുന്നു.
മറ്റു നടന്മാരുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ‘ആന്റിസിപ്പേറ്ററി ആക്ഷന്‍’ എന്ന വലിയ ഒരു പ്രോബ്ലം ആസിഫ് അലിയുടെ അഭിനയത്തില്‍ ഉണ്ടായിരുന്നു. ഒരു സംഭാഷണം പറഞ്ഞു കഴിഞ്ഞു, അടുത്തത് ഈ നടനാണ് സംഭാഷണം പറയുന്ന എന്ന രീതിയില്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി നില്ക്കുന്നതിനെയാണ് ആന്റിസിപ്പേറ്ററി ആക്ഷന്‍ എന്ന് പറയുന്നത്. ‘അപൂര്‍വ്വ രാഗം’ എന്ന സിബി മലയില്‍ ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ആസിഫ് അലിയുടെ ഇത്തരമൊരു അഭിനയ പോരായ്മ ജഗതി ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയത്. ആന്റിസിപ്പേറ്ററി ആക്ഷന്‍ അഭിനയത്തിന്റെ തെറ്റാണെന്നും അങ്ങനെ അഭിനയിക്കാന്‍ ശ്രമിക്കരുതെന്നും ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് തന്നെ ആസിഫ് അലിക്ക് ജഗതി ശ്രീകുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
മുന്‍പൊരിക്കല്‍ മഴവില്‍ മനോരമയിലെ ‘കഥ ഇതുവരെ’ എന്ന പ്രോഗ്രാമില്‍ ജഗതി ശ്രീകുമാര്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ അഭിനയ പോരായ്മ ജഗതി ശ്രീകുമാര്‍ തിരുത്തിയതിനെക്കുറിച്ച് ആസിഫ് അലി പങ്കുവെച്ചത്.
Post Your Comments