ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതും, പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയതുമായ രാജമൗലി ചിത്രം വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന് എത്തുകയാണ്. ജപ്പാനിലെ സിനിമാ സ്നേഹികള്‍ക്കാണ് ബാഹുബലി വിസ്മയമൊരുക്കാന്‍ തയ്യാറെടുക്കുന്നത്, ചിത്രത്തിന്റെ ജാപ്പനീസ് പതിപ്പ് ഡിസംബര്‍ 29-നു റിലീസ് ചെയ്യും. തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ നിന്ന് രാജനീകാന്ത് സിനിമകള്‍ ജപ്പാനില്‍ ശ്രദ്ധ നേടാറുണ്ട്. രജനീകാന്തിനെ ഇഷ്ടപ്പെടുന്ന വലിയ ഒരു ആരാധക സംഘം തന്നെ ജപ്പാനിലുണ്ട്.
Post Your Comments