ലോകത്തെ ഏറ്റവും ആകര്‍ഷണീയതയും സൗന്ദര്യവുമുള്ള സൂപ്പര്‍ താരമായി ജനശ്രദ്ധ നേടുകയാണ് ഏരിയല്‍ വിന്റര്‍ എന്ന ഹോളിവുഡ് താരം. പത്തൊന്‍പത് വയസ്സുകാരിയായ ഏരിയല്‍ ഡബ്ബിംഗ് രംഗത്തും ഗായികയെന്ന നിലയിലും ജനപ്രീതി നേടിക്കഴിഞ്ഞു. അമേരിക്കയിലെ ജനപ്രിയ ടെലിവിഷന്‍ കോമഡി ഷോയായ ‘മോഡേണ്‍ ഫാമിലി’യില്‍ അലക്സ് ഡുംഫി എന്ന കഥാപാത്രമാണ് ഏരിയലിനെ പ്രേക്ഷകര്‍ക്കിടയിലെ ഹീറോയാക്കിയത്. ഷോയിലെ പ്രകടനത്തിന് ഏരിയല്‍ ഉള്‍പ്പെടുന്ന ടീമിന് നാല് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടു വയസ്സിലെ ഹോളിവുഡിന്റെ താരമായ ഏരിയല്‍ ഹോളിവുഡിലെ മുന്‍നിര ചിത്രങ്ങളിലേക്ക് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. പത്തൊന്‍പത് വയസ്സിനുള്ളില്‍ ഓണ്‍ സ്ക്രീന്‍ രംഗത്ത് വലിയ രീതിയിലുള്ള കയ്യടികള്‍ ഏറ്റുവാങ്ങുകയാണ് ഏരിയല്‍ വിന്‍റര്‍.
Post Your Comments