CinemaGeneralLatest NewsMollywoodNEWSWOODs

രണ്ടാം വിവാഹത്തെക്കുറിച്ച് ലെന

താരങ്ങളുടെ സ്വകാര്യതകള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ചും നടിമാരുടെ കാര്യം. നടിമാരുടെ വിവാഹ കാര്യമാണ് ഗോസിപ്പ് കോളങ്ങളില്‍ കൂടുതല്‍ ചര്‍ച്ച. സീരിയലില്‍ നിന്നെത്തി സിനിമയില്‍ താരമായ നടിയാണ് ലെന. നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത ലെനയുടെ വിവാഹമോചന വാര്‍ത്ത പുറത്തു വന്നതോടുകൂടി ഉയരുന്ന ചോദ്യമാണ് രണ്ടാം വിവാഹം എപ്പോഴാണെന്നത്. ഇപ്പോഴിതാ ഉത്തരവുമായി ലെന തന്നെ രംഗത്തെത്തിയിരിക്കുന്നു. ലെനയുടെ മറുപടി ഇങ്ങനെ- ജീവിതത്തില്‍ ഇപ്പോഴൊരു കൂട്ടുവേണ്ട. എനിക്ക് കുറേ ഫ്രണ്ട്സുണ്ട്. എന്റെ ഫാമിലിയുണ്ട്… അത് തന്നെ ധാരാളം. പിന്നെ എനിക്ക് വിവാഹത്തില്‍ വലിയ വിശ്വാസമില്ല. എന്നാലും ഞാന്‍ സ്ഥായിയായിട്ടൊരു മാസ്‌കോ സ്റ്റാച്യൂവോ ഒന്നുമല്ല. ഈയൊരു നിമിഷത്തില്‍ ജീവിതം ഭയങ്കര രസമായിട്ടാണ് മുന്നോട്ട് പോവുന്നത്. അതു മതി ലെന പറയുന്നു.

താരത്തിന്റെ മുടി മുറിച്ചുള്ള പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. എന്നാല്‍ ഇത് പുതിയ ചിത്രത്തിനാണോ അല്ലയോ എന്ന് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button