ഒരേ പ്രമേയമെന്ന രീതിയില്‍ എബിയും വിമാനവും വലിയ രീതിയുല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു ചിത്രങ്ങളായിരുന്നു. പ്രദീപ് എം നായര്‍ പൃഥ്വിരാജിനെ നായകനാക്കി വിമാനം എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ മറുഭാഗത്ത് അതേ വിഷയവുമായി മറ്റൊരു ചിത്രവും പ്രഖ്യാപിക്കപ്പെട്ടു. നവാഗത സംവിധായകനായ ശ്രീകാന്ത് മുരളി വിനീത് ശ്രീനിവാസനെ നായകനാക്കി തന്‍റെ കന്നി ചിത്രമെടുക്കാന്‍ തുനിഞ്ഞപ്പോള്‍ തന്റെ സിനിമയുമായി സാമ്യമുണ്ടെന്ന വാദവുമായി വിമാനത്തിന്റെ സംവിധായകന്‍ കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കോടതി എബിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചതോടെ വിവാദങ്ങള്‍ക്ക് അവസാനമായി .
എബി ബോക്സോഫീസില്‍ വലിയ വിജയം നേടിയില്ലങ്കിലും ഭേദപ്പെട്ട ചിത്രമെന്ന അഭിപ്രായം നേടിയിരുന്നു, എന്നാല്‍ വിനീത് ശ്രീനിവാസന്റെ അഭിനയത്തിനു മാര്‍ക്കിടാന്‍ നിരൂപകര്‍ മടി കാണിച്ചു.. വിനീത് ശ്രീനിവാസന്‍ എന്ന നടനെ സംബന്ധിച്ചു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു എബി. വിനീതിലെ നടന്‍ തന്റെ പരിമിധിക്കുള്ളില്‍ നിന്ന് കൊണ്ട് ആ കഥാപാത്രത്തെ തെറ്റില്ലാത്ത രീതിയില്‍ അടയാളപ്പെടുത്തിയെങ്കിലും ആ കഥാപാത്രത്തിന് വേണ്ടുന്ന പ്രസരിപ്പും സ്വഭാവികതയും വിനീത് ശ്രീനിവാസനില്‍ നിന്നുണ്ടായില്ല.
വിനീത് അവതരിപ്പിച്ച അതേ സ്വഭാവ വിശേഷണമുള്ള കഥാപാത്രം പൃഥ്വിരാജ് വിമാനത്തില്‍ അവതരിപ്പിക്കുമ്പോള്‍ വിനീത് ശ്രീനിവാസന്റെ മുന്‍ കഥാപാത്രം പ്രേക്ഷകരില്‍ കൂടുതല്‍ ചോദ്യം ചെയ്യപ്പെടും എന്നതില്‍ തര്‍ക്കമില്ല, കാരണം വിമാനത്തിലെ വെങ്കിടിയെ പൃഥ്വിരാജ് അതിശയമാക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അഭിനയത്തിന്റെ അപൂര്‍ണ്ണതയില്‍ എബി മലയാള ചരിത്ര താളുകളില്‍ ഇടം നേടിയില്ലെങ്കിലും പൃഥ്വിരാജിന്റെ വെങ്കിടി മലയാള സിനിമയിലെ മറക്കപ്പെടാത്ത കഥാപാത്രമായി അടയാളപ്പെട്ടേക്കാം.
Post Your Comments