Latest NewsMollywood

പൊന്നോമനയ്ക്ക് പിറന്നാൾ ആശംസകളുമായി ചിത്ര

ചെന്നൈ : അകാലത്തിൽ ജീവൻ വെടിഞ്ഞ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക ചിത്ര.മകൾ നന്ദനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഫേസ്ബുക്കിലൂടെ ആശംസകൾ അറിയിച്ചത്.ജീവിച്ചിരുന്നെങ്കിൽ പതിനഞ്ചാം പിറന്നാളായിരുന്നു നന്ദനയ്ക്ക് ഇന്ന്.

2011 ലാണ് ചിത്രയുടെ മകള്‍ നന്ദന ദുബായിയില്‍ വച്ച്‌ നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുന്നത്. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്​ശങ്കറിനും 2002ല്‍ പെണ്‍കുഞ്ഞ് ജനിക്കുന്നത്. രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ചിത്രത്തിലെ കാര്‍മുകില്‍വര്‍ണ്ണന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ്സ് നിറഞ്ഞാണ് ചിത്ര ആലപിച്ചത്. വലിയ കൃഷ്ണ ഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നല്‍കി.

പിന്നീട് ഒരു വിഷുനാളിലാണ് ചിത്രയ്ക്ക് നന്ദനയെ നഷ്ടമാകുന്നത്. നന്ദനയുടെ വിയോഗത്തിന്റെ ആഘാതത്തില്‍ കഴിഞ്ഞ ചിത്രം ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് വീണ്ടും ഗാന രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button