ബാംഗ്ലൂരില്‍ സംഘടിപ്പിക്കുന്ന പുതുവര്‍ഷ പരിപാടിയില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്മാറി. സണ്ണി ലിയോണിന്റെ പരിപാടി സംസ്കാരത്തിനു ചേര്‍ന്നതല്ല എന്ന ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പരിപാടിയുടെ അനുമതി നിഷേധിച്ചിരുന്നു ഈ സാഹചര്യത്തിലാണ് പ്രോഗ്രാമില്‍ നിന്ന് പിന്മാറുന്ന വിവരം സണ്ണി ലിയോണ്‍ ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കിയത്. തന്റെയും പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടേയും സുരക്ഷ ഒരുക്കുന്നതിനു കഴിയില്ലെന്ന് പോലീസ് പറഞ്ഞത് സണ്ണി ലിയോണ്‍ ട്വിറ്റര്‍ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Post Your Comments