മലയാള സിനിമയുടെ വിസ്മയമായ പുലിമുരുകന് തരംഗം അവസാനിച്ചിട്ടില്ല. ഇപ്പോള്‍ പുതിയ ഒരു നെട്ടത്തിനരികില് നില്‍ക്കുകയാണ് പുലിമുരുകന്. ചിത്രത്തിലെ ഗാനങ്ങള്‍ ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന് സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്.
ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ എഴുപത് ചിത്രങ്ങളിലെ ഗാനങ്ങളാണ് പട്ടികയിലുള്ളത്. സിനിമക്കിടയിലുള്ള ഗാനവും ടൈറ്റില്‍ സോങ്ങും പുരസ്കാരത്തിനായി പരിഗണിക്കും. പുലിമുരുകനിലെ കാടുണിയും കാട്ടുമൈനേ, മാനത്തേ മാരിക്കുറുമ്ബേ എന്നീ ഗാനങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. ജനുവരി 23 ന് അന്തിമപട്ടിക പ്രഖ്യാപിക്കും. മാര്‍ച്ച് 4 നാണ് പുരസ്കാര ചടങ്ങ് നടക്കുക.
ഇന്ത്യയിലെ പ്രാദേശിക ഭാഷയില്‍ നിന്നും രണ്ടാം തവണയാണ് ഒരു ചിത്രത്തിലെ ഗാനം ഓസ്കാര്‍ പട്ടികയില്‍ ഇടം നേടുന്നത്. മുന്‍പ് എം. പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജലം’ എന്ന ചിത്രത്തിലെ പാട്ടുകളും സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഔസേപ്പച്ചനായിരുന്നു ആ ചിത്രത്തിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്.
Post Your Comments