അരുൺ പ്രഭു പുരുഷോത്തമൻ സംവിധാനം ചെയ്ത അരുവി എന്ന ചിത്രം മികച്ച അഭിപ്രായം നേടുകയാണ്. ഈ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായികയും നടിയുമായ ലക്ഷ്മി രാമകൃഷ്ണന്‍. ഈ ചിത്രത്തിൽ ലക്ഷ്മി അവതരിപ്പിച്ച ഒരു ചാനല്‍ ഷോയുടെ ഭാഗം കളിയാക്കി അവതരിപ്പിച്ചിരിക്കുന്നു. ഇതാണ് ലക്ഷ്മിയെ പ്രകോപിപ്പിച്ചത്. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ലക്ഷ്മി രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ബ്ലോഗിലൂടെയാണ് സിനിമയ്ക്കെതിരെ നടിയുടെ വിമര്‍ശനം. കുടുംബജീവിതത്തില്‍ ദമ്ബതികള്‍ തമ്മിലുള്ള താളപ്പിഴകള്‍ പരിഹരിക്കുന്ന റിയാലിറ്റി ഷോയാണ് ലക്ഷ്മി രാമകൃഷ്ണന്‍ അവതാരകയായി എത്തുന്ന ‘സൊല്‍വതെല്ലാം ഉണ്‍മൈ’. മലയാളത്തില്‍ കഥയല്ലിത് ജീവിതം എന്ന പരിപാടിയുമായി സാമ്യമുള്ള ഷോ സീ തമിഴ് ചാനലാണ് സംപ്രേഷണം ചെയ്യുന്നത്.
“ഒരാൾക്ക് അവരുടെ ശൈലിയില്‍ പ്രശ്നമുണ്ടെങ്കിൽ, അത് അവരോടു പറയണം! കഴിഞ്ഞ ആറു വർഷമായി താന്‍ നടത്തിയ കാര്യങ്ങളെ നിരാശപ്പെടുത്തുകയും ധിക്കരിക്കുകയും ചെയ്തു! സാമൂഹ്യപ്രശ്നങ്ങൾക്ക് ശബ്ദം നൽകുന്നത് സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല, മറ്റു സ്ത്രീകൾക്കും വേണ്ടി കൂടിയാണ്. ആ പരിപാടിയെക്കുറിച്ച് അഭിപ്രായം ഉണ്ടെങ്കിൽ, ചർച്ച ചെയ്യുമ്പോൾ, എന്തിനാണ് വ്യക്തിപരമായ ആക്രമണങ്ങളുണ്ടാവുക? നിർമ്മാതാക്കൾ / സംവിധായകൻ …. അല്ലെങ്കിൽ തന്നോട് തന്നെ പറയാം. എന്തിനാണ് ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത്.
ഈജിപ്ഷ്യൻ സിനിമയായ അസ്മായിൽ നിന്നുള്ള ഒരു കഥാപാത്രമാണ് ചിത്രത്തിന്റെ കഥ. “വളരെ നിരാശാജനകമാണ്, അത് ഒരു മോഷ്ടിച്ച ആശയമാണോ? അതോ നിങ്ങളുടെ കഴിവുകളും പണവും വ്യക്തിപരവമായ ആക്രമണങ്ങൾക്കും സഹപ്രവർത്തകരെ അപകീർത്തിപ്പെടുത്തുവാനുമാണോ ഉപയോഗിക്കുന്നത്.” കുറിച്ച ലക്ഷ്മി ഞാന്‍ എന്റെ മരണം ആഘോഷിക്കുന്നുവന്നു കുറിച്ചുകൊണ്ട് നെറ്റിയില്‍ ഒരു നാണയം വച്ച ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments