സിനിമാ താരങ്ങള്‍ തലക്കനത്തോടെ തങ്ങളുടെ താര പരിവേഷത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് തമിഴിന്റെ യൂത്ത് നായകന്‍ ഉദയനിധി സ്റ്റാലിന്‍.
‘മഹേഷിന്റെ പ്രതികാരം’ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘നിമിര്‍’ എന്ന ചിത്രത്തിലാണ് ഉദയനിധി ഒടുവിലായി അഭിനയിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ചെയ്ത മഹേഷിന്റെ റോളിലാണ് ഉദയനിധി അഭിനയിക്കുന്നത്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. ചിത്രം കണ്ടിറങ്ങിയ ശേഷം ഉദയനിധിയുടെ ഭാര്യ കൃതിക തന്റെ ഭര്‍ത്താവിന്റെ അഭിനയത്തെ കുറ്റപ്പെടുത്തിയിരുന്നു, ഫഹദ് ഫാസിലിന്റെ പകുതി അഭിനയം മാത്രമേ ആയുള്ളൂ എന്നായിരുന്നു കൃതികയുടെ അഭിപ്രായം, എന്നാല്‍ കൃതികയുടെ ഈ അഭിപ്രായം ഉദയനിധിയോടു രഹസ്യമായി പങ്കുവെച്ച ഒന്നായിരുന്നു, ഉദയനിധി തന്നെയാണ് അത് മീഡിയക്ക് മുന്നില്‍ തലക്കനമില്ലാതെ പരസ്യമാക്കിയത്.
തന്‍റെ മുന്‍ ചിത്രങ്ങള്‍ പ്രിയദര്‍ശന്‍ കാണാന്‍ വഴിയില്ലെന്നും അങ്ങനെയങ്കില്‍ ഈ സിനിമയിലേക്ക് ക്ഷണം ലഭിക്കില്ലായിരുന്നുവെന്നും ഉദയനിധി, താരപ്രഭ ഇല്ലാതെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു, കോളിവുഡില്‍ അത്യാവശ്യം താരമൂല്യമുള്ള നടന്മാരില്‍ ഒരാളായ ഉദയനിധി തന്റെ പരിമിതികള്‍ മനസിലാക്കി അഭിനയിക്കുന്നതിനാല്‍ ഈ നടന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞേക്കും.
Post Your Comments